---
title: ""പുസ്തക പുതുമഴ" - വേറിട്ടൊരു പരിപാടിയുമായി പുരോഗമന കലാ സാഹിത്യ സംഘം പാനൂർ മേഖലാ കമ്മിറ്റി"
english_title: ""Book Puthumaza" - Panur Regional Committee of Progressive Kala Sahitya Sangam with a special programme."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/219568/book-puthumaza-panur-regional-committee-of-progressive-kala-sahitya-sangam-with-a-special-programme"
published_at: "2024-07-13T10:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66920c1a55bae_Untitled-2_copy.jpg"
keywords: []
---

# "പുസ്തക പുതുമഴ" - വേറിട്ടൊരു പരിപാടിയുമായി പുരോഗമന കലാ സാഹിത്യ സംഘം പാനൂർ മേഖലാ കമ്മിറ്റി

> **Lead Summary:** > **പാനൂർ: **കണ്ണൂരിൽ ആഗസ്ത് 6, 7, 8 തീയതികളിൽ നടക്കുന്ന പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സമ്മേളനത്തിൻ്റെ ധനശേഖരണാർത്ഥം ''പുസ്തക പുതുമഴ " എന്ന വേറിട്ടൊരു പരിപാടിയുമായി പു.ക.സ പാനൂർ മേഖലാ കമ്മിറ്റി.

## Article Content

> **പാനൂർ: **കണ്ണൂരിൽ ആഗസ്ത് 6, 7, 8 തീയതികളിൽ നടക്കുന്ന പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സമ്മേളനത്തിൻ്റെ ധനശേഖരണാർത്ഥം ''പുസ്തക പുതുമഴ " എന്ന വേറിട്ടൊരു പരിപാടിയുമായി പു.ക.സ പാനൂർ മേഖലാ കമ്മിറ്റി.

ജൂലൈ 14 ഞായറാഴ്ച വൈകു 3 മണിക്ക് ചൊക്ലി കോടിയേരി ബാലകൃഷ്ണൻ സ്മാരക ലൈബ്രറി ഹാളിൽ നടക്കുന്ന 'പുസ്തക പുതുമഴ' പ്രശസ്ത സാഹിത്യകാരൻ എം. മുകുന്ദൻ ഉദ്ഘാടനം ചെയ്യും.

ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ. രമ്യ , കവിയൂർ രാജഗോപാലൻ, പി.കെ. മോഹനൻ, ടി.ടി.കെ.ശശി, പ്രദീപ് ചൊക്ലി എന്നിവർ സംബന്ധിക്കും.

അന്ന് തന്നെ ചൊക്ലി യു.പി. സ്കൂളിൽ ഉച്ചക്ക് 2 മണി മുതൽ 8 മണി വരെ പുസ്തക പ്രദർശനവും വില്പനയും നടക്കും. മുന്നേ പുകസ പ്രവർത്തകർ വീടുകൾതോറും കയറിയിറങ്ങി വിതരണം ചെയ്ത പുസ്തക കൂപ്പൺ വാങ്ങിയവർക്കും വായനാ പ്രേമികൾക്കും പ്രദർശന ഹാളിൽ വന്ന് പുസ്തകം വാങ്ങാവുന്നതാണെന്ന് സംഘാടകർ അറിയിച്ചു..

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/219568/book-puthumaza-panur-regional-committee-of-progressive-kala-sahitya-sangam-with-a-special-programme)