---
title: "ചമ്പാട് 29ന് ഗൃഹപ്രവേശം നിശ്ചയിച്ച വീട്ടിൽ    ജോലിക്കെത്തിയ  ഇലക്ട്രീഷ്യൻ  തൂങ്ങി മരിച്ചു"
english_title: "In the house scheduled for house entry on 29th Champat The electrician who came to work hanged himself"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/219503/in-the-house-scheduled-for-house-entry-on-29th-champat-the-electrician-who-came-to-work-hanged-himself"
published_at: "2024-07-12T21:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6691594dc2592_Untitled-6_copy.jpg"
keywords: []
---

# ചമ്പാട് 29ന് ഗൃഹപ്രവേശം നിശ്ചയിച്ച വീട്ടിൽ    ജോലിക്കെത്തിയ  ഇലക്ട്രീഷ്യൻ  തൂങ്ങി മരിച്ചു

> **Lead Summary:** **ചമ്പാട്:** ചമ്പാട് 29ന് ഗൃഹപ്രവേശം നിശ്ചയിച്ച വീട്ടിൽ ജോലിക്കെത്തിയ ഇലക്ട്രീഷ്യൻ തൂങ്ങി മരിച്ചു. മീത്തലെ ചമ്പാട് വെസ്റ്റ് യുപി സ്കൂളിന് സമീപമാണ് നാട്ടുകാരെയും, വീട്ടുകാരെയും ഞെട്ടിച്ച ആത്മഹത്യ നടന്നത്.

## Article Content

**ചമ്പാട്:** ചമ്പാട് 29ന് ഗൃഹപ്രവേശം നിശ്ചയിച്ച വീട്ടിൽ ജോലിക്കെത്തിയ ഇലക്ട്രീഷ്യൻ തൂങ്ങി മരിച്ചു. മീത്തലെ ചമ്പാട് വെസ്റ്റ് യുപി സ്കൂളിന് സമീപമാണ് നാട്ടുകാരെയും, വീട്ടുകാരെയും ഞെട്ടിച്ച ആത്മഹത്യ നടന്നത്.

ഈ മാസം 29 ന് ഗൃഹപ്രവേശം നടക്കേണ്ടിയിരുന്ന വീട്ടിലാണ് മട്ടന്നൂർ വെമ്പടി സ്വദേശിയായ സംഗീത് (35) തൂങ്ങി മരിച്ചത്. ഇന്നലെയാണ് സംഗീത് ഇവിടെ ജോലിക്കെത്തിയത്.

ജോലി കഴിഞ്ഞ് വീട്ടുകാർ വീടിൻ്റെ താക്കോൽ സമീപത്തെ ബന്ധുവീട്ടിൽ ഏൽപ്പിക്കാറാണ് പതിവ്. എന്നാൽ ഇന്നലെ താക്കോൽ ഏൽപ്പിച്ചിരുന്നില്ല. രാവിലെ നടത്തിയ തിരച്ചിലിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടത്. പാനൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/219503/in-the-house-scheduled-for-house-entry-on-29th-champat-the-electrician-who-came-to-work-hanged-himself)