---
title: "വിദ്യാർത്ഥികളിലൂടെ ജനാധിപത്യം പൂത്തുലഞ്ഞ് ചെണ്ടയാട് സരസ്വതി വിജയം യൂ പി ; ലീഡർ, ഡെപ്യൂട്ടി ലീഡർ തിരഞ്ഞെടുപ്പ് വേറിട്ട അനുഭവമായി"
english_title: "Chenyadu Saraswati Wins UP through Democracy Through Students;Election of leader and deputy leader was a different experience"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/219488/chenyadu-saraswati-wins-up-through-democracy-through-studentselection-of-leader-and-deputy-leader-was-a-different-experience"
published_at: "2024-07-12T20:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66914aea7dede_Untitled-4_copy.jpg"
keywords: []
---

# വിദ്യാർത്ഥികളിലൂടെ ജനാധിപത്യം പൂത്തുലഞ്ഞ് ചെണ്ടയാട് സരസ്വതി വിജയം യൂ പി ; ലീഡർ, ഡെപ്യൂട്ടി ലീഡർ തിരഞ്ഞെടുപ്പ് വേറിട്ട അനുഭവമായി

> **Lead Summary:** ***പാനൂർ : ***ജനാധിപത്യ രീതിയില്‍ വോട്ട് ചെയ്തിന്റെ ആവേശ തിമര്‍പ്പില്‍ ഭാവി പൗരന്‍മാരായ ചെണ്ടയാട് സരസ്വതി വിജയം യു പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍.

## Article Content

***പാനൂർ : ***ജനാധിപത്യ രീതിയില്‍ വോട്ട് ചെയ്തിന്റെ ആവേശ തിമര്‍പ്പില്‍ ഭാവി പൗരന്‍മാരായ ചെണ്ടയാട് സരസ്വതി വിജയം യു പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍.

ലീഡര്‍ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പാണ് സ്‌കൂളില്‍ നടന്നത്. ജനാധിപത്യ രീതിയില്‍ വോട്ടിംഗ് ചെയ്തതിന്റെ ആവേശത്തിലായിരുന്നു ചെണ്ടയാട് സരസ്വതി വിജയം യു പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍. ഇലക്ട്രോണിക്ക് വോട്ടിംഗ് മെഷീന്‍ ഉപയോഗിച്ചാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ് നടന്നത്.

ആദ്യമായാണ് ഒരു പൊതു വിദ്യാലയം VVPAT ഉള്‍പ്പെടെ ഉള്ള ഇലക്ട്രോണിക്ക് വോട്ടിങ് സംവിധാനം ഉപയോഗിച്ച് തെരഞ്ഞടുപ്പ് നടത്തുന്നതെന്ന് സ്‌കൂള്‍ അധികൃതർ പറഞ്ഞു. .

തെരഞ്ഞെടുപ്പ് വിജ്ഞാപനം മുതല്‍ പൊതു തിരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളും പാലിച്ച് കൊണ്ടാണ് തെരഞ്ഞെടുപ്പ് നടന്നത്.ജനാധിപത്യ രീതി , ഇലക്ട്രോണിക്ക് വോട്ടിംഗ് സംവിധാനമുള്ള തെരഞ്ഞെടുപ്പ് രീതി കുട്ടികളെ പരിചയപ്പെടുത്താനാണ് ഇത്തരത്തിലുള്ള ക്രമീകരണം നടത്തിയത്.

ജനാധിപത്യ രീതിയിലുള്ള ഈ വോട്ടിംഗ് രീതിയെ കുറുച്ച് പഠിക്കാന്‍ കഴിഞ്ഞതായി വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ഇലക്ഷന്‍ വരുമ്പോള്‍ വീട്ടിലുള്ളവര്‍ വോട്ടു ചെയ്യാന്‍ പോകുമ്പോള്‍ ഞങ്ങള്‍ക്ക് വോട്ട് ചെയ്യാന്‍ 18 വയസ്സ് വരെ കാത്തിരിക്കണമല്ലോ എന്ന നിരാശ ഇതോടെ തീര്‍ന്നതായും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

ഇന്ത്യയില്‍ എങ്ങനെയാണ് ജനപ്രതിനിധികളെ തിരഞ്ഞെടുക്കുന്നത് എന്നറിയാന്‍ വിവിപാറ്റ് രീതിയിലുള്ള തെരഞ്ഞെടുപ്പിലൂടെ കഴിഞ്ഞതായും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

വിദ്യാര്‍ത്ഥികളില്‍ ജനാധിപത്യഅവബോധം വളര്‍ത്താന്‍ വേണ്ടിയാണ് ഇത്തരത്തില്‍ ഇലക്ഷന്റെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചു കൊണ്ട് വോട്ടിംഗ് നടത്തിയതെന്ന് അധ്യാപകര്‍ പറഞ്ഞു വോട്ടിംഗ് നടത്താന്‍ ആവശ്യമായസാങ്കേതിക സഹായം നല്‍കിയത് മട്ടന്നൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട് അപ്പ് കമ്പനി ആയ ഇന്‍ക്രാമാനിയ പ്രൈവറ്റ് ലിമിറ്റഡിലെ അക്ഷയ് , ശ്രീരാഗ് എന്നിവരാണ്. രണ്ട് പേരും എന്‍ജിനീയറിംഗ് കണ്‍സള്‍ട്ടന്റാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/219488/chenyadu-saraswati-wins-up-through-democracy-through-studentselection-of-leader-and-deputy-leader-was-a-different-experience)