---
title: "വടകര  ചോമ്പാലിൽ  മത്സ്യതൊഴിലാളി കടലില്‍ വീണു മരിച്ചു"
english_title: "Fisherman falls into sea and dies in Vadakara Chompala"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/219335/fisherman-falls-into-sea-and-dies-in-vadakara-chompala"
published_at: "2024-07-12T12:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6690d78160fe0_4b2c26f4-09b8-4d00-9d83-c44bb37c5df7.jpg"
keywords: []
---

# വടകര  ചോമ്പാലിൽ  മത്സ്യതൊഴിലാളി കടലില്‍ വീണു മരിച്ചു

> **Lead Summary:** **വടകര: **മത്സ്യബന്ധനത്തിനിടെ തൊഴിലാളി കടലില്‍ വീണു മരിച്ചു. ഹാര്‍ബറില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ പാണ്ടികശാലവളപ്പില്‍ പി.വി.ശൈലേഷാണ് മരിച്ചത്.

## Article Content

**വടകര: **മത്സ്യബന്ധനത്തിനിടെ തൊഴിലാളി കടലില്‍ വീണു മരിച്ചു. ഹാര്‍ബറില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ പാണ്ടികശാലവളപ്പില്‍ പി.വി.ശൈലേഷാണ് മരിച്ചത്.

ഇദ്ദേഹം അടക്കമുള്ളവര്‍ മത്സ്യബന്ധനത്തിനു പോയ ചെമ്പരുന്ത് എന്ന തോണി ശക്തമായ തിരയില്‍ പെട്ട് ശൈലേഷ് തോണിയില്‍ നിന്നു തെറിച്ചു വീഴുകയായിരുന്നു.

കൂടെയുണ്ടായിരുന്നവര്‍ ഉടന്‍ കരക്കെത്തിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചിരുന്നു. അച്ഛന്‍: ഗോവിന്ദന്‍. അമ്മ: ശാന്ത. ഭാര്യ: സുനിത. മക്കള്‍: അഭിചന്ദന, അഭിറാം. സഹോദരങ്ങള്‍: ശൈമ, ശ്രീജി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/219335/fisherman-falls-into-sea-and-dies-in-vadakara-chompala)