---
title: "തലശേരി സ്വകാര്യ ആശുപത്രിയിൽ നിന്നും ചെറുപ്പറമ്പ് സ്വദേശിനിയുടെ  കുഞ്ഞിൻ്റെ മാല മോഷ്ടിച്ച യുവതി അറസ്റ്റിൽ"
english_title: "A young woman was arrested for stealing the baby's necklace of a native of cheruparamba from a private hospital in Thalassery"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/219327/a-young-woman-was-arrested-for-stealing-the-babys-necklace-of-a-native-of-cheruparamba-from-a-private-hospital-in-thalassery"
published_at: "2024-07-12T12:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6690d3d803d82_download_(1).jpg"
keywords: []
---

# തലശേരി സ്വകാര്യ ആശുപത്രിയിൽ നിന്നും ചെറുപ്പറമ്പ് സ്വദേശിനിയുടെ  കുഞ്ഞിൻ്റെ മാല മോഷ്ടിച്ച യുവതി അറസ്റ്റിൽ

> **Lead Summary:** ***തലശേരി: ***സ്വകാര്യ ആസ്പത്രി യിൽനിന്ന് കുഞ്ഞിൻ്റെ മാല മോഷ്ടിച്ച കേസിൽ സ്ത്രീ അറസ്റ്റിൽ. കെ.ആയിഷയെ ആണ് തലശ്ശേരി എസ്.ഐ. അഖിൽ അറസ്റ്റ് ചെയ്തത്.

## Article Content

***തലശേരി: ***സ്വകാര്യ ആസ്പത്രി യിൽനിന്ന് കുഞ്ഞിൻ്റെ മാല മോഷ്ടിച്ച കേസിൽ സ്ത്രീ അറസ്റ്റിൽ. കെ.ആയിഷയെ ആണ് തലശ്ശേരി എസ്.ഐ. അഖിൽ അറസ്റ്റ് ചെയ്തത്.

നേരത്തെ താഴെ ചമ്പാട് താമസിച്ചിരുന്ന ആയിഷ ഇപ്പോൾ കീഴ്മാടത്താണ് താമസം. തലശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ചൊവ്വാഴ്ച ഉച്ചയ്ക്കാണ് ചെറുപ്പറമ്പിലെ സുമയ്യയുടെ മകളുടെ ഒരു പവൻ്റെ മാല മോഷണം പോയത്. മോഷണം നടത്തുന്നതിന്റെ ദൃശ്യം സി.സി.ടി.വി. ക്യാമറയിൽ പതിഞ്ഞിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/219327/a-young-woman-was-arrested-for-stealing-the-babys-necklace-of-a-native-of-cheruparamba-from-a-private-hospital-in-thalassery)