---
title: "സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സുകളിൽ മുൻ അഗ്നിവീറുമാർക്ക് പരിഗണന ; സി ഐ എസ് എഫിലും, ബിഎസ്എഫിലും 10 ശതമാനം സംവരണം"
english_title: "Consideration for ex-servicemen in Central Armed Police Forces;10 percent reservation in CISF and BSF"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/219203/consideration-for-ex-servicemen-in-central-armed-police-forces10-percent-reservation-in-cisf-and-bsf"
published_at: "2024-07-11T21:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668fffba3db65_Untitled-5_copy.jpg"
keywords: []
---

# സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സുകളിൽ മുൻ അഗ്നിവീറുമാർക്ക് പരിഗണന ; സി ഐ എസ് എഫിലും, ബിഎസ്എഫിലും 10 ശതമാനം സംവരണം

> **Lead Summary:** **കണ്ണൂർ : **സിഐഎസ്എഫിൽ കോൺസ്റ്റബിൾമാരുടെ 10 ശതമാനം ഒഴിവുകളിൽ മുൻ അഗ്നിവീറുമാർക്ക് സംവരണം ഉണ്ടാകുമെന്ന് സിഐഎസ്എഫ് ഡയറക്ടർ ജനറൽ നീന സിംഗ് അറിയിച്ചു.

## Article Content

**കണ്ണൂർ : **സിഐഎസ്എഫിൽ കോൺസ്റ്റബിൾമാരുടെ 10 ശതമാനം ഒഴിവുകളിൽ മുൻ അഗ്നിവീറുമാർക്ക് സംവരണം ഉണ്ടാകുമെന്ന് സിഐഎസ്എഫ് ഡയറക്ടർ ജനറൽ നീന സിംഗ് അറിയിച്ചു.

കൂടാതെ, ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റിൽ അവർക്ക് ഇളവ് നൽകും. പ്രായപരിധിയിലും ഇളവുണ്ടായിരിക്കുമെന്ന് നീന സിംഗ് വ്യക്തമാക്കി. ഇതിനുള്ള എല്ലാ തയ്യാറെടുപ്പുകളും സിഐഎസ്എഫ് നടത്തി.ബിഎസ്എഫും മുൻ അഗ്നിവീറുമാർക്ക് 10 ശതമാനം സംവരണം പ്രഖ്യാപിച്ചിട്ടുണ്ട്.

ബിഎസ്എഫ് ഡയറക്ടർ ജനറൽ നിതിൻ അഗർവാളാണ് ഇതു സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. മുൻ അഗ്നിവീറുമാരെ സിആർപിഎഫിൽ റിക്രൂട്ട് ചെയ്യുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും ചെയ്‌തതായി സിആർപിഎഫ് ഡിജി അനീഷ് ദയാൽ സിംഗ് പറഞ്ഞു. അഗ്നിവീറുമാരുടെ ആദ്യ ബാച്ചിന് സിആർപിഎഫിൽ 5 വർഷത്തെ പ്രായപരിധിയിൽ ഇളവ് നൽകും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/219203/consideration-for-ex-servicemen-in-central-armed-police-forces10-percent-reservation-in-cisf-and-bsf)