---
title: "ലിവിംഗ് ടുഗതർ വിവാഹമല്ല ;  ഗാർഹിക പീഡനത്തിന് കേസെടുക്കാനാകില്ലെന്നും ഹൈക്കോടതി"
english_title: "Living together is not marriage;The High Court said that a case cannot be filed for domestic violence"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/219185/living-together-is-not-marriagethe-high-court-said-that-a-case-cannot-be-filed-for-domestic-violence"
published_at: "2024-07-11T20:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668fed24b603f_Untitled-3_copy.jpg"
keywords: []
---

# ലിവിംഗ് ടുഗതർ വിവാഹമല്ല ;  ഗാർഹിക പീഡനത്തിന് കേസെടുക്കാനാകില്ലെന്നും ഹൈക്കോടതി

> **Lead Summary:** ***കോഴിക്കോട് :***ലിവിംഗ് ടുഗതർ ബന്ധങ്ങൾ വിവാഹമല്ലെന്ന് പറഞ്ഞ് ഹൈക്കോടതി. അതിനാൽ, പങ്കാളിയെ ഭർത്താവെന്ന് പറയാനാകില്ലെന്നും കോടതി വ്യക്തമാക്കി.

## Article Content

***കോഴിക്കോട് :***ലിവിംഗ് ടുഗതർ ബന്ധങ്ങൾ വിവാഹമല്ലെന്ന് പറഞ്ഞ് ഹൈക്കോടതി. അതിനാൽ, പങ്കാളിയെ ഭർത്താവെന്ന് പറയാനാകില്ലെന്നും കോടതി വ്യക്തമാക്കി.

ഭർത്താവെന്ന് പറയണമെങ്കിൽ നിയമപരമായി വിവാഹം കഴിക്കണമെന്ന് പറഞ്ഞ കോടതി, ലിംവിംഗ് ടുഗതർ ബന്ധങ്ങളിൽ പങ്കാളിയെന്നേ പറയാനാകൂവെന്നും കൂട്ടിച്ചേർത്തു.

ഇത്തരത്തിൽ പങ്കാളിയിൽ നിന്നോ ബന്ധുക്കളിൽ നിന്നോ ശാരീരിക, മാനസിക പീഡനം ഉണ്ടാകുന്ന പക്ഷം, അത് ഗാർഹിക പീഡനത്തിന്റെ പരിധിയിൽ വരില്ലെന്ന് അറിയിച്ച കോടതി, ഐ പി സി 498 എ പ്രകാരം കേസ് എടുക്കാനാകില്ലെന്നും ചൂണ്ടിക്കാട്ടി.

കൊയിലാണ്ടി പോലീസ് എറണാകുളം സ്വദേശിയായ യുവാവിനെതിരെ രജിസ്റ്റർ ചെയ്‌ത കേസിലാണ് കോടതിയുടെ നിരീക്ഷണം. ഇയാൾക്കെതിരെ ചുമത്തിയിരുന്നത് ഗാർഹിക പീഡനക്കേസ് ആണ്. ഈ കേസ് കോടതി റദ്ദാക്കി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/219185/living-together-is-not-marriagethe-high-court-said-that-a-case-cannot-be-filed-for-domestic-violence)