---
title: "കണ്ണൂരിൽ കളരി പരിശീലന കേന്ദ്രത്തിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കളരി ഗുരുക്കള്‍ പിടിയിൽ"
english_title: "A young woman was sexually assaulted at the Kalari training center in Kannur;Kalari gurus arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/219178/a-young-woman-was-sexually-assaulted-at-the-kalari-training-center-in-kannurkalari-gurus-arrested"
published_at: "2024-07-11T19:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668fe6857debb_668fe47bb4738_tttt.jpg"
keywords: []
---

# കണ്ണൂരിൽ കളരി പരിശീലന കേന്ദ്രത്തിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കളരി ഗുരുക്കള്‍ പിടിയിൽ

> **Lead Summary:** **കണ്ണൂർ :** കണ്ണൂരിൽ കളരി പരിശീലന കേന്ദ്രത്തിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. കളരി ഗുരുക്കളാണ് പിടിയിലായത്. തോട്ടട സ്വദേശി സുജിത്ത് ഗുരുക്കളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

## Article Content

**കണ്ണൂർ :** കണ്ണൂരിൽ കളരി പരിശീലന കേന്ദ്രത്തിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. കളരി ഗുരുക്കളാണ് പിടിയിലായത്. തോട്ടട സ്വദേശി സുജിത്ത് ഗുരുക്കളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കൊൽക്കത്ത സ്വദേശിനിയാണ് ഇയാൾക്കെതിരെ പരാതി നൽകിയത്. മൂന്നുമാസം മുൻപായിരുന്നു സംഭവം. കളരി പഠിക്കാനെത്തിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതിയിലാണ് ഇയാളെ പൊലീസ് പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/219178/a-young-woman-was-sexually-assaulted-at-the-kalari-training-center-in-kannurkalari-gurus-arrested)