---
title: "നോ പാർക്കിംഗ് ബോർഡ് വച്ചിട്ടും കാര്യമില്ല ; പാനൂരിൽ വാഹന പാർക്കിംഗ് തോന്നും പോലെ"
english_title: "It doesn't matter if there is no parking board;As the vehicle parking in Panur looks like"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/219163/it-doesnt-matter-if-there-is-no-parking-boardas-the-vehicle-parking-in-panur-looks-like"
published_at: "2024-07-11T19:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668fdfd70ebd9_Untitled-1_copy.jpg"
keywords: []
---

# നോ പാർക്കിംഗ് ബോർഡ് വച്ചിട്ടും കാര്യമില്ല ; പാനൂരിൽ വാഹന പാർക്കിംഗ് തോന്നും പോലെ

> **Lead Summary:** ***പാനൂർ : *** പാനൂരിൽ ട്രാഫിക് അനുദിനം കുരുക്കിലമരുമ്പോഴാണ് കൂനിൻമേൽ കുരുപോലെ അനധികൃത വാഹന പാർക്കിംഗും.

## Article Content

***പാനൂർ : *** പാനൂരിൽ ട്രാഫിക് അനുദിനം കുരുക്കിലമരുമ്പോഴാണ് കൂനിൻമേൽ കുരുപോലെ അനധികൃത വാഹന പാർക്കിംഗും.

ഫുട്പാത്തുകളിൽ കൂടി നടന്നു പോകാൻ പറ്റാൻ സാധിക്കാത്ത വിധത്തിലാണ് കാറുകൾ ഉൾപ്പടെയുള്ള വാഹനങ്ങൾ പാർക്കു ചെയ്യുന്നത്.

സ്കൂൾ കുട്ടികൾ അടക്കമുള്ള കാൽനടയാത്രക്കാർ ഇത് കാരണം അനുഭവിക്കുന്ന ദുരിതം ചെറുതല്ല.

സ്വതവേ വീതിയില്ലാത്തതാണ് പാനൂരിലെ റോഡുകൾ. അനധികൃത വാഹന പാർക്കിംഗ് കൂടിയാവുമ്പോൾ നഗരം ഗതാഗതകുരുക്കിലമരുകയാണ്.

പൊലീസ് അനധികൃത വാഹന പാർക്കിംഗിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സമീപവാസികൾ  ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/219163/it-doesnt-matter-if-there-is-no-parking-boardas-the-vehicle-parking-in-panur-looks-like)