---
title: "പോലീസ് അസോസിയേഷൻ നേതാവിന് ഓൺലൈൻ മീറ്റിങ്ങിനിടെ  തെറിവിളി ; കണ്ണൂർ  സൈബർ സ്റ്റേഷനിലെ എസ്.ഐമാർക്കെതിരെ അന്വേഷണം"
english_title: "A complThe leader of the police association was shouted at during an online meeting;Investigation against SIs of Kannur Cyber ​​Station"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/219126/a-complthe-leader-of-the-police-association-was-shouted-at-during-an-online-meetinginvestigation-against-sis-of-kannur-cyber-station"
published_at: "2024-07-11T15:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668fb16049314_Untitled-2_copy.jpg"
keywords: []
---

# പോലീസ് അസോസിയേഷൻ നേതാവിന് ഓൺലൈൻ മീറ്റിങ്ങിനിടെ  തെറിവിളി ; കണ്ണൂർ  സൈബർ സ്റ്റേഷനിലെ എസ്.ഐമാർക്കെതിരെ അന്വേഷണം

> **Lead Summary:** **കണ്ണൂർ;** പോലീസ് അസോസിയേഷൻ നേതാവിന് ഓൺലൈൻ മീറ്റിങ്ങിനിടെ തെറിവിളി ; കണ്ണൂർ സൈബർ സ്റ്റേഷനിലെ എസ്.ഐമാർക്കെതിരെ അന്വേഷണം കണ്ണൂർ സൈബർ പോലീസ് സ്റ്റേഷനിൽ ചൊവ്വാഴ്ച്ച രാത്രി പതിനൊന്നോടെയാണ് സംഭവം.

## Article Content

**കണ്ണൂർ;** പോലീസ് അസോസിയേഷൻ നേതാവിന് ഓൺലൈൻ മീറ്റിങ്ങിനിടെ തെറിവിളി ; കണ്ണൂർ സൈബർ സ്റ്റേഷനിലെ എസ്.ഐമാർക്കെതിരെ അന്വേഷണം കണ്ണൂർ സൈബർ പോലീസ് സ്റ്റേഷനിൽ ചൊവ്വാഴ്ച്ച രാത്രി പതിനൊന്നോടെയാണ് സംഭവം.

കേരള പോലീസ് അസോസിയേഷൻ (KPA)സംഘടനയുടെ ഓൺ ലൈൻ മീറ്റിങ്ങിൽ സംസ്ഥാന പ്രസിഡൻ്റ് സംസാരിക്കുന്ന സമയത്ത് കണ്ണൂർ സിറ്റി സൈബർ പോലീസ് സ്റ്റേഷനിലെ എസ് ഐ മാരായ രണ്ട് പേർ അസോസിയേഷൻ നേതാവിനെ ചീത്തവിളിക്കുന്ന വീഡിയോയാണ് പോലീസിൻ്റെ തന്നെ വിവിധ വാട്സ്ആപ് ഗ്രൂപ്പുകളിൽ വൈറലായത്.

ഉന്നത പോലീസ് ഓഫീസർമാരുടെ പോലെ നേതാവ് നിർദ്ദേശം നൽകുന്നതും, എസ് ഐ മാർ പ്രകോപിതരാവുന്നതും, ഓഡിയോ മ്യൂട്ടാക്കുന്നതും ഒടുവിൽ അവരെ റിമൂവ് ചെയ്യാൻ നിർദ്ദേശിക്കുന്നതും വീഡിയോവിൽ ഉണ്ട്. ഇവർ മദ്യപിച്ച് തെറിവിളിച്ചതായാണ് നേതാവിൻ്റെ ആരോപണം.

നേതാവിൻ്റെ പരാതിയെ തുടർന്ന് മറ്റു പൊലീസുകാർ പരിശോധനക്കെത്തിയപ്പോൾ തെറിവിളിച്ച എസ് ഐമാർ ഓടിരക്ഷപ്പെട്ടതായാണ് വിവരം. പരാതിയിൽ പറഞ്ഞ എസ് ഐ മാർ രക്ഷപെട്ടതിനാൽ ഇവർ മദ്യപിച്ചോ എന്നതിന് തെളിവോ, തൊണ്ടിയോ കണ്ടെത്താനായിട്ടില്ല. എന്തായാലും സംഭവത്തെക്കുറിച്ച് ഗൗരവമായ പരിശോധന നടത്താൻ തന്നെയാണ് വകുപ്പിന്റെ തീരുമാനം എന്നാണ് അറിയുന്നത്.

എന്നാൽ സർക്കാർ സംവിധാനം ഉപയോഗിച്ച് ഔദ്യോഗിക കംപ്യൂട്ടറിൽ യൂനിയൻ പ്രവർത്തനം നടത്തിയ അസോസിയേഷൻ സംസ്ഥാന നേതാവിന് എതിരെ എന്തുകൊണ്ട് പരിശോധനയില്ലാ എന്ന ചോദ്യവും, ഒന്നും സംഭവിക്കില്ല എന്ന മറുപടികളും വാട്സാപ്പ് ഗ്രൂപ്പുകളിൽ നിറഞ്ഞു കഴിഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/219126/a-complthe-leader-of-the-police-association-was-shouted-at-during-an-online-meetinginvestigation-against-sis-of-kannur-cyber-station)