---
title: "ബസ്സിൽ കടത്തുകയായിരുന്ന മാഹി മദ്യവുമായി  മധ്യവയസ്‌കൻ നാദാപുരത്ത് പിടിയിൽ"
english_title: "A middle-aged man was arrested in Nadapuram for smuggling Mahi liquor in a bus"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/219096/a-middle-aged-man-was-arrested-in-nadapuram-for-smuggling-mahi-liquor-in-a-bus"
published_at: "2024-07-11T13:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668f915b2f65a_download_(3).jpg"
keywords: []
---

# ബസ്സിൽ കടത്തുകയായിരുന്ന മാഹി മദ്യവുമായി  മധ്യവയസ്‌കൻ നാദാപുരത്ത് പിടിയിൽ

> **Lead Summary:** ** മാഹി: **വിൽപ്പനക്കായി ബസ്സിൽ കടത്തുകയായിരുന്ന മാഹി മദ്യവുമായി ബംഗാൾ സ്വദേശി അറസ്റ്റിൽ. പശ്ചിമ ബംഗാൾ 24 ഫർഘാന സ്വദേശി ശക്തി പാദ മൈറ്റി നെയാണ് നാദാപുരം എസ് ഐ എം.നൗഷാദ് അറസ്റ്റ് ചെയ്തത്.

## Article Content

** മാഹി: **വിൽപ്പനക്കായി ബസ്സിൽ കടത്തുകയായിരുന്ന മാഹി മദ്യവുമായി ബംഗാൾ സ്വദേശി അറസ്റ്റിൽ. പശ്ചിമ ബംഗാൾ 24 ഫർഘാന സ്വദേശി ശക്തി പാദ മൈറ്റി നെയാണ് നാദാപുരം എസ് ഐ എം.നൗഷാദ് അറസ്റ്റ് ചെയ്തത്.

പ്രതിയിൽ നിന്ന് 20 കുപ്പി മാഹി മദ്യം പോലീസ് പിടികൂടി. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ നാദാപുരം ബസ് സ്റ്റാൻ്റിൽ നിന്നാണ് പ്രതി പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ച്ചത്തേക്ക് റിമാൻറ് ചെയ്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/219096/a-middle-aged-man-was-arrested-in-nadapuram-for-smuggling-mahi-liquor-in-a-bus)