---
title: "വീണ്ടും എ.ഐവഴി  വാഹനം മാറി പിഴ ;  ഇത്തവണ പണി കിട്ടിയത്  തളിപ്പറമ്പ് സ്വദേശി മുഹമ്മദ് കുഞ്ഞിക്ക്"
english_title: "Another fine for changing the vehicle through A.I.This time Mohammad Kunhi, a native of Thaliparam, got the job"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/219077/another-fine-for-changing-the-vehicle-through-aithis-time-mohammad-kunhi-a-native-of-thaliparam-got-the-job"
published_at: "2024-07-11T12:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668f8886666cc_Untitled-8_copy.jpg"
keywords: []
---

# വീണ്ടും എ.ഐവഴി  വാഹനം മാറി പിഴ ;  ഇത്തവണ പണി കിട്ടിയത്  തളിപ്പറമ്പ് സ്വദേശി മുഹമ്മദ് കുഞ്ഞിക്ക്

> **Lead Summary:** ***കണ്ണൂർ : ***മോട്ടോർ വാഹന നിയമം ലംഘിച്ചു എന്ന് തളിപ്പറമ്പ് സ്വദേശി പുള്ളിയിൽ മുഹമ്മദ് കുഞ്ഞിക്ക് വന്ന നോട്ടീസിലെ ഫോട്ടോ കണ്ട് ഞെട്ടിയിരിക്കുകയാണ് മുഹമ്മദ് കുഞ്ഞിയും, വീട്ടുകാരും ഒപ്പം നാട്ടുകാരും.

## Article Content

***കണ്ണൂർ : ***മോട്ടോർ വാഹന നിയമം ലംഘിച്ചു എന്ന് തളിപ്പറമ്പ് സ്വദേശി പുള്ളിയിൽ മുഹമ്മദ് കുഞ്ഞിക്ക് വന്ന നോട്ടീസിലെ ഫോട്ടോ കണ്ട് ഞെട്ടിയിരിക്കുകയാണ് മുഹമ്മദ് കുഞ്ഞിയും, വീട്ടുകാരും ഒപ്പം നാട്ടുകാരും.

കെ എൽ 53 ടി 8232 എന്ന സ്കൂട്ടറിൽ രണ്ടു പേർ സഞ്ചരിക്കുന്നതും അതിൽ പിറകിലിരുന്ന സ്ത്രീ ഹെൽമറ്റ് ധരിക്കാത്തതിനാൽ എ ഐ ക്യാമറ ഫോട്ടോ പകർത്തുകയും,ആ ഫോട്ടോ സഹിതം പിഴയടക്കാനുള്ള നോട്ടീസ് അയച്ചതാകട്ടെ കെഎൽ 59 ടി 8232 നമ്പർ ഉടമയായ മുഹമ്മദ് കുഞ്ഞിക്കും.

നിയമം ലംഘിച്ചത് കെ എൽ 53 ടി 8232 ആണെന്ന് നോട്ടീസിൽ വ്യക്തമായി കാണുന്നുമുണ്ട്.

നിയമം ലംഘിച്ച കെ എൽ 53 ൽ തുടങ്ങുന്ന ആർ സി നമ്പറുള്ള വാഹനത്തിന് പകരമാണ് കെഎൽ 59 ൽ തുടങ്ങുന്ന ആർസി നമ്പറുള്ള മുഹമ്മദ് കുഞ്ഞിയ്ക്ക് പിഴ നോട്ടീസ് ലഭിച്ചത്.

ഇനി നിയമം ലംഘിച്ചു എന്ന എഐയുടെ പിഴയടക്കാനുള്ള നോട്ടീസ് കൈപ്പറ്റിയാൽ വിശദമായി പരിശോധിച്ച് ഉറപ്പു വരുത്തണം എന്നാണ് മുഹമ്മദ് കുഞ്ഞിക്ക് ലഭിച്ച തെറ്റായ പിഴ നോട്ടീസ് സമൂഹത്തോട് പറയുന്നത്. കഴിഞ്ഞ ദിവസം മനേക്കര സ്വദേശിയായ വിമുക്ത ഭടനും ഇത്തരത്തിൽ പിഴയടക്കാൻ നോട്ടീസ് ലഭിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/219077/another-fine-for-changing-the-vehicle-through-aithis-time-mohammad-kunhi-a-native-of-thaliparam-got-the-job)