---
title: "മരണ വീട്ടിൽ പലചരക്കു സാധനങ്ങളെത്തിച്ച ദമ്പതികളെ അക്രമിച്ചു ; നിള്ളങ്ങൾ സ്വദേശിക്കെതിരെ  കേസെടുത്ത് പാനൂർ പോലീസ്"
english_title: "A couple who brought groceries to the death house were attacked;Panur police have registered a case against the native of Nillaman"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/218938/a-couple-who-brought-groceries-to-the-death-house-were-attackedpanur-police-have-registered-a-case-against-the-native-of-nillaman"
published_at: "2024-07-10T21:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668eaf2d1c92e_download_(2).jpg"
keywords: []
---

# മരണ വീട്ടിൽ പലചരക്കു സാധനങ്ങളെത്തിച്ച ദമ്പതികളെ അക്രമിച്ചു ; നിള്ളങ്ങൾ സ്വദേശിക്കെതിരെ  കേസെടുത്ത് പാനൂർ പോലീസ്

> **Lead Summary:** **പാനൂർ **: മരണ വീട്ടിൽ പലചരക്കു സാധനങ്ങളെത്തിച്ച ദമ്പതികളെ അക്രമിച്ചു . നിള്ളങ്ങൾ സ്വദേശിക്കെതിരെ കേസെടുത്ത് പാനൂർ പോലീസ്.

## Article Content

**പാനൂർ **: മരണ വീട്ടിൽ പലചരക്കു സാധനങ്ങളെത്തിച്ച ദമ്പതികളെ അക്രമിച്ചു . നിള്ളങ്ങൾ സ്വദേശിക്കെതിരെ കേസെടുത്ത് പാനൂർ പോലീസ്.

മരണവീട്ടിൽ മൃതദേഹം എത്തും മുമ്പേ വീട്ടുകാർ ആവശ്യപ്പെട്ടതനുസരിച്ച്

പല ചരക്കു സാധനങ്ങൾ എത്തിച്ച വിരോധത്തിൽ ദമ്പതികൾക്ക് മർദ്ദനം.

പരാതിയിൽ യുവാവിനെതിരെ കേസ്. ചെണ്ടയാട് നിള്ളങ്ങൽ സ്വദേശിനിയായ 42കാരിയുടെ പരാതിയിലാണ് നിള്ളങ്ങലിലെ പി.പി.രജീഷിനെ (44)തിരെ പോലീസ് കേസെടുത്തത്.

ഇക്കഴിഞ്ഞ 4ന് വ്യാഴാഴ്ച രാത്രി 8.30 മണിക്കാണ് പരാതി ക്കാസ്‌പദമായ സംഭവം. അനാദിക്കടയായ ആണ്ടിപീടിക യിൽ നിന്നും പലചരക്കു സാധനങ്ങൾ വാങ്ങുന്നതിനിടെ പ്രതി അതിക്രമിച്ചു കയറി പരാതിക്കാരിയുടെ ഭർത്താവ് ഷാജീവനെ തടഞ്ഞുവെച്ച് മർദ്ദിക്കുകയും കണ്ണിന് കുത്തു കയും മകനെ അടിക്കുകയും തടയാൻ ചെന്ന പരാതിക്കാരിയെ തള്ളിയിട്ട് പരിക്കേൽപ്പിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് കേസെടുത്തത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/218938/a-couple-who-brought-groceries-to-the-death-house-were-attackedpanur-police-have-registered-a-case-against-the-native-of-nillaman)