---
title: "ആനപാപ്പാനൊപ്പം ഒളിച്ചോടി ;  18കാരിയെ മണിക്കൂറുകൾക്കകം   റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് പിടികൂടി."
english_title: "ran away with the elephant;The 18-year-old was caught from the railway station premises within hours."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/218936/ran-away-with-the-elephantthe-18-year-old-was-caught-from-the-railway-station-premises-within-hours"
published_at: "2024-07-10T21:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668eab2334d6d_64e06c9cdfb4b_olichottam.jpg"
keywords: []
---

# ആനപാപ്പാനൊപ്പം ഒളിച്ചോടി ;  18കാരിയെ മണിക്കൂറുകൾക്കകം   റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് പിടികൂടി.

> **Lead Summary:** ****** ആനപാപ്പാനൊപ്പം ഒളിച്ചോടി ; 18കാരിയെ മണിക്കൂറുകൾക്കകം റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് പിടികൂടി. മേൽപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പെൺകുട്ടിയാണ് കോട്ടയം സ്വദേശിയായ ആനപാപ്പാനൊപ്പം ഒളിച്ചോടിയത്.

## Article Content

****** ആനപാപ്പാനൊപ്പം ഒളിച്ചോടി ; 18കാരിയെ മണിക്കൂറുകൾക്കകം റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് പിടികൂടി. മേൽപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പെൺകുട്ടിയാണ് കോട്ടയം സ്വദേശിയായ ആനപാപ്പാനൊപ്പം ഒളിച്ചോടിയത്.

വൈകുന്നേരം അഞ്ചുമണിയോടെ കാമുകൻ പെൺകുട്ടിയുടെ സമീപമെത്തിയിരുന്നു. ഇയാളെ കണ്ടയുടൻ പെൺകുട്ടി വീട്ടിൽ നിന്നിറങ്ങി പോവുകയും ചെയ്തു. കുട്ടിയെ കാണാനില്ലെന്ന പരാതിയുമായി വൈകുന്നേരം ആറുമണിയോടെ മാതാപിതാക്കൾ മേൽപ്പറമ്പ് പോലീസ് സ്റ്റേഷനിലെത്തി.

സിവിൽ പോലീസ് ഓഫീസർ പെൺകുട്ടിയുടെ മൊബൈൽ ഫോൺ ലൊക്കേഷൻ പരിശോധിച്ചതോടെ കാസർക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്തുണ്ടെന്ന് മനസിലായി.

എസ്.ഐ: കെ.വേലായുധൻ ഉടൻ റെയിൽവേ പോലീസിനെ വിവരമറിയിച്ചു. തിരിച്ചറിയാനായി പെൺകുട്ടിയുടെ ഫോട്ടോയും അയച്ചുകൊടുത്തു.

തൊട്ടുപിന്നാലെ എസ്.ഐയുടെ നേതൃത്വത്തിൽ മേൽപ്പറമ്പ് പോലീസും റെയിൽവേ സ്റ്റേഷനിലെത്തി തിരച്ചിൽ നടത്തി. അതിനിടയിലാണ് കാമുകനൊപ്പം പെൺകുട്ടിയെ കണ്ടെത്തിയത്.

തിരുവനന്തപുരത്തേക്ക് പോകാൻ ടിക്കറ്റെടുത്ത് തീവണ്ടിക്ക് കാത്തിരിക്കുകയായിരുന്നു. ഇരുവരെയും മേൽപ്പറമ്പ് പോലീസ് സ്റ്റേഷനിലെത്തിച്ച ശേഷം പെൺകുട്ടിയെ മാതാപിതാക്കൾക്കൊപ്പം വിട്ടയച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/218936/ran-away-with-the-elephantthe-18-year-old-was-caught-from-the-railway-station-premises-within-hours)