തളിപ്പറമ്പ്: (www.panoornews.in)പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതികളെ തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ശിക്ഷിച്ചു.
ആന്തൂര്‍ നഗരസഭാ പരിധിയിലെ 15 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതി തിരുവനന്തപുരം കാട്ടാക്കട കഞ്ചിയൂര്‍ക്കോണം അമരാവതി വീട്ടില്‍ എസ്.എസ്.ജിതീഷ്(24), പീഡനത്തിന് കൂട്ടുനിന്ന പുതിയതെരു രാജേഷ് റസിഡന്‍സിയിലെ റിസപ്ഷനിസ്റ്റ് ചൊവ്വ കണ്ണോത്തുംചാലിലെ മീത്തല്‍ വീട്ടില്‍ ലയന്‍ പീറ്റര്‍(67)എന്നിവരെയാണ് തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍.രാജേഷ് ശിക്ഷിച്ചത്.


ജിതീഷിന് 64 വര്‍ഷം കഠിനതടവും 1,75,000 പിഴയും, ലയന്‍ പീറ്ററിന് 10 വര്‍ഷം കഠിനതടവും 25,000 പിഴയുമാണ് ശിക്ഷ. 2022 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
അന്നത്തെ തളിപ്പറമ്പ് സി.ഐ എ.വി.ദിനേശനാണ് കേസന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ.ഷെറിമോള്‍ ജോസ് ഹാജരായി.
Youth who molested 15-year-old girl gets 64 years rigorous imprisonment and Rs 1,75,000 fine, accomplice gets 10 years rigorous imprisonment
