---
title: "കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഓട്ടോറിക്ഷ പാർക്കിംഗിന് അംഗീകൃത സ്റ്റിക്കർ സംവിധാനത്തിന് തുടക്കമായി."
english_title: "Approved sticker system for autorickshaw parking has started at Kannur railway station."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/218590/approved-sticker-system-for-autorickshaw-parking-has-started-at-kannur-railway-station"
published_at: "2024-07-09T14:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668cf7518fea5_Untitled-9_copy.jpg"
keywords: []
---

# കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഓട്ടോറിക്ഷ പാർക്കിംഗിന് അംഗീകൃത സ്റ്റിക്കർ സംവിധാനത്തിന് തുടക്കമായി.

> **Lead Summary:** ***കണ്ണൂർ:*** റെയിൽവേ ട്രാഫിക് പോലിസിൻ്റെ സഹകരണത്തോടെ ഏർപ്പെടുത്തിയ സംവിധാനം ഇന്ന് മുതൽ തുടക്കമായി.

## Article Content

***കണ്ണൂർ:*** റെയിൽവേ ട്രാഫിക് പോലിസിൻ്റെ സഹകരണത്തോടെ ഏർപ്പെടുത്തിയ സംവിധാനം ഇന്ന് മുതൽ തുടക്കമായി.

വ രും ദിവസങ്ങളിൽ റെയിൽവേ അംഗീകൃത സ്റ്റിക്കർ പതിച്ചവർക്ക് മാത്രമേ റെയിൽവേ സ്റ്റേഷനിൽ യാത്രികരെ കയറ്റുന്നതിന് പ്രവേശനമു ണ്ടാവൂ. 117 ഓട്ടോറിക്ഷകൾക്കാണ് നിലവിൽ റെയിൽവേ ഫീസ് ഈടാക്കി സ്റ്റിക്കർ പതിച്ചത്.

3 മാസത്തേക്ക് 855 രൂപയാണ് റെയിൽവേ ഈടാക്കുന്നത്. 200 ഓട്ടോറിക്ഷ കൾക്ക് വരെ ബാഡ്‌ജ് സ്റ്റിക്കർ വിതരണം ചെയ്യുമെന്ന് റെയിൽവേ അറിയിച്ചു.

സ്റ്റേഷൻ മാനേജർ എസ് സജിത്ത്‌കുമാർ, ഡെപ്യൂട്ടി സ്റ്റേഷൻ മാനേജർ നിസാർ അഹമ്മദ്, ചീഫ്‌കമേഴ്‌സ്യൽ ഇൻസ്പെക്ടർ പി വി രാജീവ് കുമാർ എഎംവിഐ അരുൺ ദിവാകരൻ, ആർപിഎഫ് എസ്‌ഐ ടി. വിനോദ്, എ എസ് ഐ മനോജ് കുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെ ടുത്തു.

പുതിയ സംവിധാനത്തിലൂ ടെ റെയിൽവേ സ്റ്റേഷനിൽ നിന്നും സർവ്വീസ് നടത്തുന്ന മുഴുവൻ ഓട്ടോറിക്ഷകളുടെയും വിവരങ്ങൾ റെയിൽവേ ശേഖരിക്കും. യാത്രക്കാരുടെ സൂരക്ഷ ഉൾപ്പെടെ മുൻ നിർത്തിയാണ് റെയിൽവേ പരിഷ്കരണം നടപ്പാക്കിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/218590/approved-sticker-system-for-autorickshaw-parking-has-started-at-kannur-railway-station)