---
title: "മഴയത്ത് വാഹനങ്ങൾ നിർത്തിയിടുമ്പോൾ ജാഗ്രത വേണം ; തളിപ്പറമ്പ്  ടൗണിൽ നിർത്തിയിട്ട ബൈക്കിൽ പെരുമ്പാമ്പ്"
english_title: "Care should be taken when parking vehicles in rain;A python on a bike parked in Thaliparam town"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/218564/care-should-be-taken-when-parking-vehicles-in-raina-python-on-a-bike-parked-in-thaliparam-town"
published_at: "2024-07-09T13:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668ce8b722952_Untitled-7_copy.jpg"
keywords: []
---

# മഴയത്ത് വാഹനങ്ങൾ നിർത്തിയിടുമ്പോൾ ജാഗ്രത വേണം ; തളിപ്പറമ്പ്  ടൗണിൽ നിർത്തിയിട്ട ബൈക്കിൽ പെരുമ്പാമ്പ്

> **Lead Summary:** *** തളിപ്പറമ്പ്:*** മഴയത്ത് വാഹനങ്ങൾ നിർത്തിയിടുമ്പോൾ ജാഗ്രത വേണം ; തളിപ്പറമ്പ് ടൗണിൽ നിർത്തിയിട്ട ബൈക്കിൽ പെരുമ്പാമ്പ് മാർക്കറ്റ് റോഡിൽ കാൻ്റീൻ പരിസരത്ത് പാർക്ക് ചെയ്ത ബൈക്കിന്റെ ഹെഡ്ലൈറ്റിൽ കയറിക്കൂടിയ പെരുമ്പാമ്പിനെ വനംവകുപ്പ് റെസ്‌ക്യൂവർ പുറത്തെടുത്തു.

## Article Content

*** തളിപ്പറമ്പ്:*** മഴയത്ത് വാഹനങ്ങൾ നിർത്തിയിടുമ്പോൾ ജാഗ്രത വേണം ; തളിപ്പറമ്പ് ടൗണിൽ നിർത്തിയിട്ട ബൈക്കിൽ പെരുമ്പാമ്പ് മാർക്കറ്റ് റോഡിൽ കാൻ്റീൻ പരിസരത്ത് പാർക്ക് ചെയ്ത ബൈക്കിന്റെ ഹെഡ്ലൈറ്റിൽ കയറിക്കൂടിയ പെരുമ്പാമ്പിനെ വനംവകുപ്പ് റെസ്‌ക്യൂവർ പുറത്തെടുത്തു.

അരിയിൽ സ്വദേശി അബ്ദുൾ റഷീദിൻ്റെ കെ.എൽ 59 കെ 9818 പൾസർ ബൈക്കിന്റെ ഹെഡ്‌ലൈറ്റിനകത്താണ് പെരുമ്പാമ്പിൻ കുട്ടിയെ കണ്ടെത്തിയത്. കാൻ്റീൻ പരിസരത്തെ സ്റ്റാളിൽ ജീവനക്കാരനാണ് റഷീദ്.

ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി ബൈക്ക് എടു ക്കാൻ ശ്രമിച്ചപ്പോഴാണ് ബൈക്കിനുമേൽ പടം പൊഴിക്കുന്ന അവസ്ഥയിൽ പാമ്പിനെ കണ്ടത്.

റഷീദിനെ കണ്ട് പാമ്പ് ഹെഡ്‌ലൈറ്റിൽ കയറിക്കൂടുകയായിരുന്നു. വൈൽഡ്‌ലൈഫ് റെസ്ക്യൂ‌വറായ അനിൽ തൃച്ചംബരം എത്തിയാണ് പാമ്പിനെ പുറത്തെടുത്തത്.

ശരാശരി 45 ദിവസം കൂടുമ്പോഴാണ് പാമ്പുകൾ പടം പൊഴിക്കാറുള്ളത്. ആദ്യത്തെ പടം പൊഴിക്കലിനുശേഷം മാത്രമേ പെരുമ്പാമ്പിൻ കുഞ്ഞുങ്ങളും ഭക്ഷണമെടുക്കാറുള്ളൂ. മഴക്കാലമായതിനാൽ റോഡരികിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങളിൽ പാമ്പ് കയറിക്കൂടാനുള്ള സാധ്യത കൂടുതലാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/218564/care-should-be-taken-when-parking-vehicles-in-raina-python-on-a-bike-parked-in-thaliparam-town)