---
title: "മടപ്പള്ളിയിലെ അപകടം;  സ്വമേധയാ കേസെടുത്ത് ഹൈക്കോടതി, ഡ്രൈവറും കണ്ടക്ടറും കാണാമറയത്ത് "
english_title: "Accident at Madapalli;The High Court filed a voluntary case against the driver and the conductor"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/218558/accident-at-madapallithe-high-court-filed-a-voluntary-case-against-the-driver-and-the-conductor"
published_at: "2024-07-09T12:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668ce476d2628_download_(1).jpg"
keywords: []
---

# മടപ്പള്ളിയിലെ അപകടം;  സ്വമേധയാ കേസെടുത്ത് ഹൈക്കോടതി, ഡ്രൈവറും കണ്ടക്ടറും കാണാമറയത്ത് 

> **Lead Summary:** **വടകര: ** മടപ്പള്ളിയിൽ വിദ്യാർത്ഥിനികളെ സ്വകാര്യ ബസിടിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്തു ഹൈക്കോടതി . ഇന്നലെ ഉച്ചയോടെയാണ് അപകടമുണ്ടായത് .

## Article Content

**വടകര: ** മടപ്പള്ളിയിൽ വിദ്യാർത്ഥിനികളെ സ്വകാര്യ ബസിടിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്തു ഹൈക്കോടതി . ഇന്നലെ ഉച്ചയോടെയാണ് അപകടമുണ്ടായത് .

ദേശീയപാത മടപ്പള്ളിയിൽ സീബ്ര ലൈനിലൂടെ റോഡ് മുറിച്ചുകടക്കുകയായിരുന്ന വിദ്യാർത്ഥികളെ ബസ്സ് ഇടിച്ച് വീഴ്ത്തുകയായിരുന്നു . മടപ്പള്ളി കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥികളായ മൂന്ന് പേർക്കാണ് പരിക്കേറ്റത്. കണ്ണൂർ - തൃശ്ശൂർ റൂട്ടിലോടുന്ന അയ്യപ്പൻ ബസാണ് അപകടത്തിൽപ്പെട്ടത് .

അപകടം സംഭവിച്ച ഉടൻ തന്നെ ബസ്സിൽ നിന്ന് ഇറങ്ങി ഓടി രക്ഷപ്പെട്ട ഡ്രൈവർക്കും കണ്ടക്ടർക്കുമായി അന്വേഷണം നടക്കുകയാണ് . നടക്കുതാഴ സിന്ധു നിവാസിൽ ശ്രയ എൻ സുനിൽ കുമാർ, തണ്ണീർ പന്തൽ ചാത്തോളി ദേവിക ജി നാഥ്, കല്ലേരി സ്വദേശിനി ഹൃദ്യ എന്നിവർക്കാണ് പരിക്കേറ്റത് . ബസ്സ് ഇന്നലെ തന്നെ ചോമ്പാല പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു .

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/218558/accident-at-madapallithe-high-court-filed-a-voluntary-case-against-the-driver-and-the-conductor)