---
title: "തലശ്ശേരിയിലും കതിരൂരിലും എംഡിഎംഎ വേട്ട ; 2 പേർ അറസ്റ്റിൽ"
english_title: "MDMA hunting in Thalassery and Kathirur;2 people arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/218436/mdma-hunting-in-thalassery-and-kathirur2-people-arrested"
published_at: "2024-07-08T22:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668c142b7eadb_Untitled-4_copy.jpg"
keywords: []
---

# തലശ്ശേരിയിലും കതിരൂരിലും എംഡിഎംഎ വേട്ട ; 2 പേർ അറസ്റ്റിൽ

> **Lead Summary:** **തലശ്ശേരി: ** തലശ്ശേരി എരഞ്ഞോളി പാലത്തിന് സമീപം ഓട്ടോയിൽ കടത്തുകയായിരുന്ന 26 ഗ്രാം എം ഡി എം എയുമായി കണ്ണവം ശിവജി നഗർ സ്വദേശി കെ വി സഹീറിനെ തലശ്ശേരി പോലീസ് പിടികൂടി.

## Article Content

**തലശ്ശേരി: ** തലശ്ശേരി എരഞ്ഞോളി പാലത്തിന് സമീപം ഓട്ടോയിൽ കടത്തുകയായിരുന്ന 26 ഗ്രാം എം ഡി എം എയുമായി കണ്ണവം ശിവജി നഗർ സ്വദേശി കെ വി സഹീറിനെ തലശ്ശേരി പോലീസ് പിടികൂടി.

കതിരൂർ പുല്യോട് നള്ളച്ചേരിമുക്ക് സ്വദേശി പുതിയ കണ്ടിയിൽ ഷാഹുലിനെ 18 ഗ്രാം എംഡിഎംഎ യുമായ് കതിരൂർ പോലീസ് വീട്ടിൽ നിന്നും പിടികൂടി.

രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇരു പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും എംഡിഎംഎ പിടികൂടിയത്. കൂത്ത്പറമ്പ് ഭാഗത്ത് നിന്നും ഓട്ടോറിക്ഷയിൽ മയക്ക്മരുന്ന് കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ തലശ്ശേരി പോലീസ് നടത്തിയ പരിശോധനയിലാണ്

എരഞ്ഞോളിപാലത്തിനടുത്ത് നിന്ന് ഓട്ടോറിക്ഷയിൽ സൂക്ഷിച്ച 26 ഗ്രാം എം.ഡി.എം.എ യുമായ് . കണ്ണവം, ശിവജി നഗറിലെ ആമിനാ സിൽ കെ.വി.സഹീർ (37)നെ പിടി കൂടിയത്.

9000 രൂപയും മൊബൈൽ ഫോണും ഓട്ടോറിക്ഷയിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.എസ്.ഐ. വി.വി. ദീപതിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന സഹീറിനെ നേരത്തെ കഞ്ചാവുമായി പിടികൂടിയിരുതായും പോലീസ് പറഞ്ഞു.

കതിരൂർ പുല്യോട് നള്ളച്ചേരി മുക്കിലെ പുതിയ കണ്ടിയിൽ ഷാഹുലിനെ (28) നെ വീട്ടിൽ നിന്ന് 18 ഗ്രാം എം.ഡി.എം.എ.യുമായി കതിരൂർ പോലീസാണ് അറസ്റ്റ് ചെയ്തത്.

വീട്ടിൽ മയക്ക്മരുന്ന് സൂക്ഷിച്ചിട്ടുണ്ടെന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ കതിരൂർ എസ്.ഐ. വി.എം ഡോണിയും സി ഐ പി. ജംഷീദും സംഘവും നടത്തിയ പരിശോധനയിലാണ് വീട്ടിൽ സൂക്ഷിച്ച നിലയിൽ എംഡിഎംഎ കണ്ടെടുത്തത്. പ്രതികളെ നർക്കോട്ടിക് കോടതി മുമ്പാകെ ഹാജരാക്കി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/218436/mdma-hunting-in-thalassery-and-kathirur2-people-arrested)