കണ്ണൂരിൽ ദമ്പതികളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂരിൽ ദമ്പതികളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
Jul 7, 2024 07:36 PM | By Rajina Sandeep

കണ്ണൂർ:(www.panoornews.in)  കണ്ണൂരിൽ ദമ്പതികളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ ചെറുപുഴ പ്രാപ്പൊയിലിൽ എയ്യന്‍കല്ലില്‍ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിനുള്ളിലാണ് ദമ്പതികൾ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.

എയ്യന്‍കല്ലിലെ സനോജ്, ഭാര്യ സനിത എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് 3.30 ഓടെയാണ് ദുരന്തവാര്‍ത്ത നാട്ടുകാരറിഞ്ഞത്. കൂട്ടുകാര്‍ക്കൊപ്പം കളിക്കാന്‍ പോയിരുന്ന ഇവരുടെ മക്കളിലൊരാള്‍ തിരിച്ചുവന്നപ്പോഴാണ് മാതാപിതാക്കളെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ടിപ്പര്‍ ലോറി ഡ്രൈവറായിരുന്നു സനോജ്.

ഭാര്യ സനിത തൊഴിലുറപ്പ് ജോലിക്കും അടയ്ക്ക ഉരിക്കുന്ന ജോലിക്കുമൊക്കും പോകാറുണ്ടായിരുന്നു. ആത്മഹത്യയെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. എന്നാല്‍, ജീവനൊടുക്കാന്‍ തക്ക കുടുംബപ്രശ്‌നങ്ങളൊന്നും ഇവര്‍ക്ക് ഉണ്ടായിരുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. വിദ്യാര്‍ത്ഥികളായ റിദ്വൈത്, അദ്വൈത് എന്നിവര്‍ മക്കളാണ്.

നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് ചെറുപുഴ പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഇന്‍സ്‌പെക്ടര്‍ ടി പി ദിനേശ്, എസ്‌ഐ രൂപ മധുസൂദനന്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

A couple was found dead at home in Kannur

Next TV

Related Stories
ജാ​ഗ്രത നിർദ്ദേശം; ഉച്ചക്ക് ശേഷം ഇടിവെട്ടിയുള്ള മഴയ്ക്ക് സാധ്യത, ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

Oct 6, 2024 08:53 AM

ജാ​ഗ്രത നിർദ്ദേശം; ഉച്ചക്ക് ശേഷം ഇടിവെട്ടിയുള്ള മഴയ്ക്ക് സാധ്യത, ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

ഉച്ചക്ക് ശേഷം ഇടിവെട്ടിയുള്ള മഴയ്ക്ക് സാധ്യത, ആറ് ജില്ലകളിൽ യെല്ലോ...

Read More >>
മേക്കുന്നിൽ അപകട സ്ഥലത്ത് ഗതാഗത നിയന്ത്രണം നടത്തിയ  വാർഡ്  കൗൺസിലർക്കും, യൂത്ത് ലീഗ് പ്രവർത്തകർക്കുമെതിരെ ചൊക്ലി പൊലീസ് കേസ്  ചുമത്തിയതായി പരാതി.

Oct 5, 2024 09:44 PM

മേക്കുന്നിൽ അപകട സ്ഥലത്ത് ഗതാഗത നിയന്ത്രണം നടത്തിയ വാർഡ് കൗൺസിലർക്കും, യൂത്ത് ലീഗ് പ്രവർത്തകർക്കുമെതിരെ ചൊക്ലി പൊലീസ് കേസ് ചുമത്തിയതായി പരാതി.

മേക്കുന്നിൽ അപകട സ്ഥലത്ത് ഗതാഗത നിയന്ത്രണം നടത്തിയ വാർഡ് കൗൺസിലർക്കും, യൂത്ത് ലീഗ് പ്രവർത്തകർക്കുമെതിരെ ചൊക്ലി പൊലീസ് കേസ് ചുമത്തിയതായി...

Read More >>
ബസ്സില്‍ കയറുന്ന സ്ത്രീകളെ ഫെയ്സ്ബുക്കില്‍ തിരഞ്ഞ് കണ്ടെത്തി നഗ്നചിത്രങ്ങള്‍ അയച്ചു; കണ്ടക്ടർ അറസ്റ്റിൽ

Oct 5, 2024 07:48 PM

ബസ്സില്‍ കയറുന്ന സ്ത്രീകളെ ഫെയ്സ്ബുക്കില്‍ തിരഞ്ഞ് കണ്ടെത്തി നഗ്നചിത്രങ്ങള്‍ അയച്ചു; കണ്ടക്ടർ അറസ്റ്റിൽ

ബസ്സില്‍ കയറുന്ന സ്ത്രീകളെ ഫെയ്സ്ബുക്കില്‍ തിരഞ്ഞ് കണ്ടെത്തി നഗ്നചിത്രങ്ങള്‍ അയച്ചു; കണ്ടക്ടർ...

Read More >>
സബ്ജില്ലാ കായിക മേളക്ക് ആതിഥേയത്വം വഹിക്കുന്ന ചമ്പാട്  കുന്നുമ്മൽ യുപി സ്കൂളിന് ധനസഹായവുമായി പൂർവ വിദ്യാർത്ഥികൾ

Oct 5, 2024 06:25 PM

സബ്ജില്ലാ കായിക മേളക്ക് ആതിഥേയത്വം വഹിക്കുന്ന ചമ്പാട് കുന്നുമ്മൽ യുപി സ്കൂളിന് ധനസഹായവുമായി പൂർവ വിദ്യാർത്ഥികൾ

സബ്ജില്ലാ കായിക മേളക്ക് ആതിഥേയത്വം വഹിക്കുന്ന ചമ്പാട് കുന്നുമ്മൽ യുപി സ്കൂളിന് ധനസഹായവുമായി പൂർവ...

Read More >>
വടകര  നടുവണ്ണൂരിൽ നിന്നും കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിയെ കണ്ടെത്തി

Oct 5, 2024 03:40 PM

വടകര നടുവണ്ണൂരിൽ നിന്നും കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിയെ കണ്ടെത്തി

വടകര നടുവണ്ണൂരിൽ നിന്നും കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിയെ...

Read More >>
Top Stories










News Roundup






Entertainment News