---
title: "നാദാപുരം ട്രാഫിക് പൊലീസിന് മഴയത്ത് ജോലിയെടുക്കാൻ  കുടകൾ കൈമാറി യുവസംരഭകർ"
english_title: "Young entrepreneurs handed over umbrellas to Nadapuram traffic police to work in rain"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/218092/young-entrepreneurs-handed-over-umbrellas-to-nadapuram-traffic-police-to-work-in-rain"
published_at: "2024-07-07T17:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668a7d1ad0b35_Untitled-3_copy.jpg"
keywords: []
---

# നാദാപുരം ട്രാഫിക് പൊലീസിന് മഴയത്ത് ജോലിയെടുക്കാൻ  കുടകൾ കൈമാറി യുവസംരഭകർ

> **Lead Summary:** ***നാദാപുരം: *** നാദാപുരം ആവോലത്ത് യുവ സംരംഭകർ നടത്തിയ റമദാൻ നൈറ്റ് സ്ട്രീറ്റിൻ്റെ ഭാഗമായി നാദാപുരം ട്രാഫിക് പൊലീസിന് കുടകൾ നൽകി.

## Article Content

***നാദാപുരം: *** നാദാപുരം ആവോലത്ത് യുവ സംരംഭകർ നടത്തിയ റമദാൻ നൈറ്റ് സ്ട്രീറ്റിൻ്റെ ഭാഗമായി നാദാപുരം ട്രാഫിക് പൊലീസിന് കുടകൾ നൽകി.

പേമാരിയിലും, കൊടും വേനലി ലും കല്ലാച്ചി, നാദാപുരം ടൗണുകളിൽ ഗതാഗത നിയന്ത്രണം നടത്തുന്ന നാദാപുരം ട്രാഫിക് യൂണിറ്റിലെ പോലീസ് ഉദ്യോഗസ്ഥരുടെയും, ഹോം ഗാർഡിൻ്റെയും സേവനം വിലമതിക്കാനാകാത്തതാണ്.

മ്മളെ  നാടിന് വേണ്ടി സേവനം ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കിന്നതിലൂടെ പൊതു സമൂഹത്തിൽ ആദരവ് സൃഷ്ടിക്കുക എന്ന ലക്ഷ്യമാണെന്ന് യുവ സംരംഭകർ പറഞ്ഞു.

 നാദാപുരം മാനേജിങ് പാർട്‌ണർ ഹംറാസ് കുന്നോത്ത്, നാദാപുരം എസ് ഐ എസ് ശ്രീജിത്തിന് കുടകൾ കൈമാറി. ട്രാഫിക് എസ് ഐ സുരേഷ് ബാബു, പി ആർ ഒ സൈനക്ക്, ഇ. ഹാരിസ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ നൗഫൽ, ശരീഫ്, അൻസാർ ഓറിയോൺ, പി ടി കെ മുഹമ്മദ് എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/218092/young-entrepreneurs-handed-over-umbrellas-to-nadapuram-traffic-police-to-work-in-rain)