---
title: "കണ്ണൂരിൽ കോഴിക്കൂട്ടിൽ കയറി മൂർഖൻ ; ചെറുത്ത  2 പൂച്ചകൾ ചത്തു"
english_title: "A cobra entered the chicken coop in Kannur;2cats died"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/218047/a-cobra-entered-the-chicken-coop-in-kannur2cats-died"
published_at: "2024-07-07T13:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668a516d93e48_Untitled-1_copy.jpg"
keywords: []
---

# കണ്ണൂരിൽ കോഴിക്കൂട്ടിൽ കയറി മൂർഖൻ ; ചെറുത്ത  2 പൂച്ചകൾ ചത്തു

> **Lead Summary:** **കണ്ണൂർ: ** കണ്ണൂർ ആലക്കോട് കോഴിക്കൂട്ടിൽ കയറി രണ്ട് പൂച്ചകളെ കടിച്ച് കൊന്ന മൂർഖൻ പാമ്പിനെ വനംവകുപ്പ് റെസ്‌ക്യൂവർ ഉദയഗിരിയിലെ മനു പിടികൂടി.

## Article Content

**കണ്ണൂർ: ** കണ്ണൂർ ആലക്കോട് കോഴിക്കൂട്ടിൽ കയറി രണ്ട് പൂച്ചകളെ കടിച്ച് കൊന്ന മൂർഖൻ പാമ്പിനെ വനംവകുപ്പ് റെസ്‌ക്യൂവർ ഉദയഗിരിയിലെ മനു പിടികൂടി.

രയരോത്തെ കല്ലുപറമ്പിൽ മനോഹരന്റെ വീടിന് ചേർന്നുള്ള കോഴിക്കൂട്ടിലാണ് മൂർഖൻ കയറിയത്. രണ്ട് അറകളുള്ള കൂടിൻ്റെ ഒരു ഭാഗത്ത് കോഴികളും മറുഭാഗത്ത് വളർത്തു പൂച്ചകളുമാണുണ്ടായിരുന്നത്.

ഇതിനിടയിലാണ് മുർഖൻ പൂച്ചകളെ കൊന്നത്. വീട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് മനു സ്ഥലത്തെത്തി പാമ്പിനെ പിടികൂടി ഇതിൻ്റെ ആവാസവ്യവസ്ഥയിൽ വിടുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/218047/a-cobra-entered-the-chicken-coop-in-kannur2cats-died)