---
title: "കാറിൻ്റെ ഡിക്കിയിലിരുന്ന്  മനേക്കര വഴി  യുവാക്കളുടെ  സാഹസികയാത്ര ;  പാനൂർ പോലീസ് അന്വേഷണം ആരംഭിച്ചു"
english_title: "Young people's adventure through Manekkara sitting in the trunk of the car;Panoor police have started investigation"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/217380/young-peoples-adventure-through-manekkara-sitting-in-the-trunk-of-the-carpanoor-police-have-started-investigation"
published_at: "2024-07-04T22:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6686d0c6d6e58_Untitled-3_copy.jpg"
keywords: []
---

# കാറിൻ്റെ ഡിക്കിയിലിരുന്ന്  മനേക്കര വഴി  യുവാക്കളുടെ  സാഹസികയാത്ര ;  പാനൂർ പോലീസ് അന്വേഷണം ആരംഭിച്ചു

> **Lead Summary:** **മനേക്കര: **കാറിൻ്റെ ഡിക്കിയിലിരുന്ന് മനേക്കര വഴി യുവാക്കളുടെ സാഹസികയാത്ര ; പാനൂർ പോലീസ് അന്വേഷണം ആരംഭിച്ചു.

## Article Content

**മനേക്കര: **കാറിൻ്റെ ഡിക്കിയിലിരുന്ന് മനേക്കര വഴി യുവാക്കളുടെ സാഹസികയാത്ര ; പാനൂർ പോലീസ് അന്വേഷണം ആരംഭിച്ചു.

ചമ്പാട് - മനേക്കര റൂട്ടിൽ ഇന്ന് വൈകുന്നേരം 5.15 ന് കാറിൻ്റെ ഡിക്കിയിൽ ഒരു സംഘം യുവാക്കളുടെ സാഹസികയാത്ര. നാലോളം കാർ ഓടുന്നതിൽ മുന്നിലെ സ്വിഫ്റ്റ് കാറിൻ്റെ ഡിക്കിയിലിരുന്നാണ് രണ്ട് യുവാക്കൾ സാഹസികയാത്ര നടത്തിയത്.

മനേക്കരയിലെ ഒരു സ്വകാര്യ വ്യക്തിയുടെ വീട്ടിലെ സി.സി ടിവി ക്യാമറയിലാണ് ദൃശ്യം പതിഞ്ഞത്. റീൽസിൻ്റെ ഭാഗമായി നടത്തിയ ഷൂട്ടിങ്ങിൻ്റെ ഭാഗമാണോ അതോ യുവതയുടെ സാഹസിക യാത്രയാണോ എന്ന് അറിവായിട്ടില്ല.

ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പാനൂർ പോലീസ് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/217380/young-peoples-adventure-through-manekkara-sitting-in-the-trunk-of-the-carpanoor-police-have-started-investigation)