---
title: "ബേങ്കിൽ പണയം വെച്ച സ്വർണ്ണം തിരിച്ചെടുത്ത് നൽകാമെന്ന് വിശ്വസിപ്പിച്ച് 10 ലക്ഷം രൂപ തട്ടിയെടുത്ത നാലു പേർക്കെതിരെ കേസ്"
english_title: "A case has been filed against four persons who stole 10 lakh rupees by promising to return the gold pledged in the bank."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/216688/a-case-has-been-filed-against-four-persons-who-stole-10-lakh-rupees-by-promising-to-return-the-gold-pledged-in-the-bank"
published_at: "2024-07-02T11:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6683937f96325_Untitled-5_copy.jpg"
keywords: []
---

# ബേങ്കിൽ പണയം വെച്ച സ്വർണ്ണം തിരിച്ചെടുത്ത് നൽകാമെന്ന് വിശ്വസിപ്പിച്ച് 10 ലക്ഷം രൂപ തട്ടിയെടുത്ത നാലു പേർക്കെതിരെ കേസ്

> **Lead Summary:** **കണ്ണപുരം: **ബേങ്കിൽ പണയം വെച്ച സ്വർണ്ണം തിരിച്ചെടുത്ത് നൽകാമെന്ന് വിശ്വസിപ്പിച്ച് 10 ലക്ഷം രൂപ വാങ്ങിയ ശേഷം സ്വർണ്ണം കൊടുക്കാതെ വഞ്ചിച്ച യുവതി ഉൾപ്പെടെ നാലു പേർക്കെതിരെ കേസ്.

## Article Content

**കണ്ണപുരം: **ബേങ്കിൽ പണയം വെച്ച സ്വർണ്ണം തിരിച്ചെടുത്ത് നൽകാമെന്ന് വിശ്വസിപ്പിച്ച് 10 ലക്ഷം രൂപ വാങ്ങിയ ശേഷം സ്വർണ്ണം കൊടുക്കാതെ വഞ്ചിച്ച യുവതി ഉൾപ്പെടെ നാലു പേർക്കെതിരെ കേസ്.

ജ്വല്ലറി ഉടമകല്യാശേരിദാറുമൽ മുസ്ലീം എൽ പി സ്കൂളിന് സമീപത്തെ ടി.വി.ലക്ഷ്മണൻ്റെ പരാതിയിലാണ് ഉളിയിൽ പടിക്കച്ചാലിലെ റഹിയാ നത്ത്, ഭർത്താവ് ഉളിയിൽ സ്വദേശി റഫീഖ്, വെളിയമ്പ്ര പി.ആർ നഗറിലെറസാക്ക്, പുതിയങ്ങാടിയിലെ മുഹമ്മദ് റാഫി എന്നിവർക്കെതിരെ കണ്ണപുരം പോലീസ് വഞ്ചനാകുറ്റത്തിന് കേസെടുത്തത്.

ചെറുകുന്ന് അർബൻ ബേങ്കിൽ പ്രതികൾ പണയം വെച്ച സ്വർണ്ണാഭരണങ്ങൾ എടുത്തു തരാമെന്ന് വിശ്വസിപ്പിച്ച് പുതിയങ്ങാടിയിലെമുഹമ്മദ് റാഫിയാണ് ഫോണിൽ വിളിച്ച് അറിയിച്ചത്.

തുടർന്ന് പഴയങ്ങാടിയിൽ വെച്ച് പരാതിക്കാരനിൽ നിന്നും ഒന്നാം പ്രതിയായ റഹിയാനത്ത് 10 ലക്ഷം രൂപ വാങ്ങിയെന്നും സ്വർണ്ണാഭരണങ്ങൾ തരാതെ വഞ്ചിച്ചുവെന്നും രണ്ടും മൂന്നും നാലും പ്രതികൾ ഒത്താശ ചെയ്തു കൊടുത്തുവെന്നും പരാതിയിൽ പറയുന്നു.

കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.അതേ സമയം സമാനമായ മറ്റൊരു കേസിൽ പ്രതികളെ മട്ടന്നൂർ പോലീസ് അറസ്റ്റു ചെയ്തിരുന്നു.പ്രതികൾ റിമാൻ്റിൽ കഴിയുകയാണ്. കേസിൽ ഇവരെ കസ്റ്റഡിയിൽ കിട്ടുന്നതിന് കണ്ണപുരം പോലീസ് ഇന്ന് കോടതിയിൽ അപേക്ഷ നൽകും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/216688/a-case-has-been-filed-against-four-persons-who-stole-10-lakh-rupees-by-promising-to-return-the-gold-pledged-in-the-bank)