ഇൻസ്റ്റയിലൂടെ പെൺകുട്ടികളെ പറ്റിച്ച യുവാവിന് അതേ മാർ​ഗത്തിൽ പൊലീസ് വക ഉ​ഗ്രൻ കെണി; കൃത്യമായി വീണു, അറസ്റ്റ്

ഇൻസ്റ്റയിലൂടെ പെൺകുട്ടികളെ പറ്റിച്ച യുവാവിന് അതേ മാർ​ഗത്തിൽ പൊലീസ് വക ഉ​ഗ്രൻ കെണി; കൃത്യമായി വീണു, അറസ്റ്റ്
Jul 2, 2024 08:19 AM | By Rajina Sandeep

(www.panoornews.in)  ഇന്‍സ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ച് പെണ്‍കുട്ടികളുടെ സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്ത കേസില്‍ മലപ്പുറത്ത് യുവാവ് അറസ്റ്റിൽ. തിരൂര്‍ ചമ്രവട്ടം സ്വദേശി ഇരുപതുകാരനായ തൂമ്പില്‍ മുഹമ്മദ് അജ്മലാണ് കല്‍പകഞ്ചേരി പൊലീസിന്‍റെ പിടിയിലായത്.

ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പത്താം ക്ലാസ് വിദ്യാര്‍ത്ഥിനികളുടെ സ്വര്‍ണ്ണങ്ങളാണ് അജ്മല്‍ ഊരി വാങ്ങിയത്. പഴയ സ്വര്‍ണ്ണം പുതിയതാക്കി നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് വിദ്യാര്‍ത്ഥിനികളില്‍ നിന്ന് സ്വര്‍ണം വാങ്ങിയത്.പിന്നീട് ഇന്‍സ്റ്റാഗ്രാം ബന്ധം നിലച്ചു. ഇതോടെ വിദ്യാര്‍ത്ഥിനികള്‍ വിവരം വീട്ടുകാരെ അറിയിച്ചു പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

അജ്മലിന്‍റെ ഫോണ്‍ നമ്പറോ മറ്റ് വിവരങ്ങളോ വിദ്യാര്‍ത്ഥിനികളുടെ കൈവശമില്ലായിരുന്നു. ഇതോടെ പൊലീസ് ഇന്‍സ്റ്റാഗ്രാമില്‍ തന്നെ കെണിയൊരുക്കാന്‍ തീരുമാനിച്ചു.

ഒരു സ്ത്രീയുടെ പേരില്‍ ഐഡിയുണ്ടാക്കി അജ്മലുമായി ബന്ധം സ്ഥാപിച്ചു. ബന്ധം അടുത്തതോടെ സമാന തട്ടിപ്പിന് അജ്മല്‍ ശ്രമിച്ചു. സ്വര്‍ണം വാങ്ങാനെത്തിയ അജ്മലിനെ പൊലീസ് കയ്യോടെ പൊക്കുകയായിരുന്നു. പെണ്‍കുട്ടികളില്‍ നിന്ന് വാങ്ങിയ സ്വര്‍ണ്ണാഭരണങ്ങള്‍ ചമ്രവട്ടം നരിപ്പറമ്പില്‍ വെച്ച് സുഹൃത്ത് നിഫിന് കൈമാറിയെന്നാണ് അജ്മല്‍ പൊലീസിന് നല്‍കിയിട്ടുള്ള മൊഴി.

ഇയാളുമായുള്ളതും ഇന്‍സ്റ്റഗ്രാം ബന്ധമാണെന്നാണ് അജ്മലിന്‍റെ മൊഴി. പെണ്‍കുട്ടികള്‍ അജ്മലിനെ തിരിച്ചറിഞ്ഞതോടെ പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. നിഫിനെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

A young man who stalked girls through Insta has been set up by the police in the same way;Exactly fell, arrested

Next TV

Related Stories
പാനൂർ - കൈവേലിക്കൽ - കണ്ണവം റൂട്ടിൽ ഓയിൽ മറിഞ്ഞ് അപകട പരമ്പര ; ഇരുചക്രവാഹന യാത്രക്കാർ ശ്രദ്ധിക്കുക

Jul 4, 2024 09:42 AM

പാനൂർ - കൈവേലിക്കൽ - കണ്ണവം റൂട്ടിൽ ഓയിൽ മറിഞ്ഞ് അപകട പരമ്പര ; ഇരുചക്രവാഹന യാത്രക്കാർ ശ്രദ്ധിക്കുക

പാനൂർ - കൈവേലിക്കൽ - കണ്ണവം റൂട്ടിൽ ഓയിൽ മറിഞ്ഞ് അപകട പരമ്പര ; ഇരുചക്രവാഹന യാത്രക്കാർ...

Read More >>
പ്രാർത്ഥനകൾ വിഫലം ; ഇരിക്കൂർ പുഴയിൽ കാണാതായ ഷഹർബാനയുടെ മൃതദേഹം കണ്ടെത്തി

Jul 4, 2024 09:02 AM

പ്രാർത്ഥനകൾ വിഫലം ; ഇരിക്കൂർ പുഴയിൽ കാണാതായ ഷഹർബാനയുടെ മൃതദേഹം കണ്ടെത്തി

ഇരിക്കൂർ പുഴയിൽ കാണാതായ ഷഹർബാനയുടെ മൃതദേഹം...

Read More >>
അന്വേഷണമികവിനംഗീകാരം ; കെ.വി വേണുഗോപാൽ കണ്ണൂർ അഡീ.എസ്.പി

Jul 4, 2024 08:00 AM

അന്വേഷണമികവിനംഗീകാരം ; കെ.വി വേണുഗോപാൽ കണ്ണൂർ അഡീ.എസ്.പി

കൂത്തുപറമ്പ് എ.സി.പിയായി സേവനമനുഷ്ഠിക്കുന്ന കെ.വി. വേണുഗോപാലിന്...

Read More >>
ചൊക്ലിയിൽ ഓടിക്കൊണ്ടിരിക്കെ ബുള്ളറ്റിന് തീപ്പിടിച്ചു ; വൻ അപകടമൊഴിവായി

Jul 3, 2024 11:43 PM

ചൊക്ലിയിൽ ഓടിക്കൊണ്ടിരിക്കെ ബുള്ളറ്റിന് തീപ്പിടിച്ചു ; വൻ അപകടമൊഴിവായി

ചൊക്ലിയിൽ ബുള്ളറ്റിന് തീപ്പിടിച്ചത് പരിഭ്രാന്തി...

Read More >>
രാത്രിയിൽ വീട്ടിൽ മോഷ്ടാക്കൾ കയറുന്നത്  ഗൾഫിലിരുന്ന് വീട്ടുടമ കണ്ടു ; പാനൂരിൽ മോഷണം ഒഴിവായത് നാട്ടുകാരുടെ ഇടപെടലിൽ

Jul 3, 2024 11:18 PM

രാത്രിയിൽ വീട്ടിൽ മോഷ്ടാക്കൾ കയറുന്നത് ഗൾഫിലിരുന്ന് വീട്ടുടമ കണ്ടു ; പാനൂരിൽ മോഷണം ഒഴിവായത് നാട്ടുകാരുടെ ഇടപെടലിൽ

സി.സിടിവിയിൽ മോഷ്ടാക്കളെത്തുന്നത് കണ്ട സുനിൽ കുമാർ നാട്ടുകാരെയും, കൊളവല്ലൂർ പൊലീസിനെയും...

Read More >>
പാനൂരിനടുത്ത് പാലത്തായി  വയലിൽ മുതലയെ കണ്ടെന്ന് ; പ്രദേശത്തുകാർ ഭീതിയിൽ

Jul 3, 2024 08:39 PM

പാനൂരിനടുത്ത് പാലത്തായി വയലിൽ മുതലയെ കണ്ടെന്ന് ; പ്രദേശത്തുകാർ ഭീതിയിൽ

പാലത്തായി പുഞ്ചവയലിൽ മുതലയെ കണ്ടെന്ന്. ചൊവ്വാഴ്ച രാവിലെയാണ് സമീപവാസി മുതലയെ...

Read More >>
Top Stories