---
title: "അധ്യാപകൻ്റെ കഴുത്തറുത്തുള്ള  മരണം ഉൾക്കൊള്ളാനാകാതെ  പാനൂരുകാരും"
english_title: "The people of Panur could not bear the death of the teacher"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/214630/the-people-of-panur-could-not-bear-the-death-of-the-teacher"
published_at: "2024-06-24T19:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66797e314c6d3_Untitled-1_copy.jpg"
keywords: []
---

# അധ്യാപകൻ്റെ കഴുത്തറുത്തുള്ള  മരണം ഉൾക്കൊള്ളാനാകാതെ  പാനൂരുകാരും

> **Lead Summary:** ***പാനൂർ:*** ധർമ്മടത്ത് റിട്ട. അധ്യാപകനെ വീട്ടിലെ കിടപ്പുമുറിയിൽ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നടുങ്ങി പാനൂരുകാരും.

## Article Content

***പാനൂർ:*** ധർമ്മടത്ത് റിട്ട. അധ്യാപകനെ വീട്ടിലെ കിടപ്പുമുറിയിൽ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നടുങ്ങി പാനൂരുകാരും.

പാലയാട് യൂണി.ക്യാമ്പസിന് സമീപം ശ്രേയസിൽ ശശീന്ദ്രനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പാനൂർ എലാങ്കോട് തിരുവാൽ യൂപി സ്കൂൾ അധ്യാപകനായ ശശീന്ദ്രൻ 2022 ലാണ് സർവീസിൽ നിന്നും റിട്ടയർ ചെയ്തത്.

പ്രിയ സഹപ്രവർത്തകൻ്റെ മരണത്തിൽ വിറങ്ങലിച്ച് നിൽക്കുകയായാണ് സ്കൂളിലെ അധ്യാപകർ. എല്ലാ വിഷയങ്ങളും കൈകാര്യം ചെയ്യുന്ന ശശീന്ദ്രൻ കുട്ടികൾക്കും പ്രീയപ്പെട്ടവനായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/214630/the-people-of-panur-could-not-bear-the-death-of-the-teacher)