പ്രതിസന്ധികൾ തരണം ചെയ്യാനുള്ള വിദ്യാഭ്യാസമാണ് വിദ്യാർത്ഥികൾ നേടേണ്ടതെന്ന് കൂത്തുപറമ്പ് അസി.കമ്മീഷണർ കെ.വി വേണുഗോപാൽ ; ചമ്പാട് ചോതാവൂർ ഹയർ സെക്കൻ്ററി സ്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു. ചമ്പാട് ചോതാവൂർ ഹയർ സെക്കൻ്ററി സ്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു.

Jun 22, 2024 10:15 PM | By Rajina Sandeep

ചമ്പാട്:(www.panoornews.in)  ചമ്പാട് ചോതാവൂർ ഹയർ സെക്കൻ്ററി സ്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു.

എന്ത് പ്രതിസന്ധിയുണ്ടായാലും തരണം ചെയ്യാനുള്ള വിദ്യാഭ്യാസമാണ് വിദ്യാർത്ഥികൾ നേടേണ്ടതെന്ന് കൂത്ത്പറമ്പ് എ.സി.പി കെ.വി വേണുഗോപാൽ. ചമ്പാട് ചോതാവൂർ ഹയർ സെക്കൻ ററി സ്കൂളിൽ സംഘടിപ്പിച്ച വിജയോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പഠനത്തിൽ പിന്നോക്കം പോയതു കൊണ്ട് വിദ്യാർത്ഥികൾ വിഷമിക്കേണ്ടതില്ല. പരാജിതരും വിജയങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. വിദ്യാഭ്യാസമൊ, കാർഷികമൊ, വ്യവസായമൊ ഏത് മേഖലയായാലും പൂർണ അർപ്പണ മനോഭാവത്തോടെ സമീപിച്ചാൽ വിജയം ഉറപ്പാണെന്നും വേണുഗോപാൽ പറഞ്ഞു.

വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ മണിലാൽ അധ്യക്ഷനായി. ബാലസാഹിത്യകാരൻ രാജു കാട്ടുപുനം മുഖ്യ പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ജെ. ഇന്ദിര റിപ്പോർട്ടവതരിപ്പിച്ചു.

പി ടി എ പ്രസി.നസീർ ഇടവലത്ത്, മുൻ പ്രധാനധ്യാപകൻ എ.ലക്ഷ്മണൻ, മദർ പിടിഎ പ്രസി. ടി.എം വീണ, മാനേജർ എ. കലേഷ് എന്നിവർ സംസാരിച്ചു. പ്രധാനധ്യാപകൻ കെ.പി ജയരാജൻ സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി കെ.സനൽ നന്ദിയും പറഞ്ഞു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും, എൽ.എസ്.എസ് വിജയികളെയും എസിപി. കെ.വി വേണുഗോപാൽ ഉപഹാരം നൽകി അനുമോദിച്ചു.

Koothuparam Assistant Commissioner KV Venugopal said that students should get education to overcome crises;Champat Chotavur Higher Secondary School organized a victory festival.

Next TV

Related Stories
നാളെ തലശേരിയിലും, ചൊക്ലിയിലും പൊതുദർശനം ; പാനൂർ ഏരിയയിൽ ഹർത്താൽ

Sep 28, 2024 04:10 PM

നാളെ തലശേരിയിലും, ചൊക്ലിയിലും പൊതുദർശനം ; പാനൂർ ഏരിയയിൽ ഹർത്താൽ

നാളെ തലശേരിയിലും, ചൊക്ലിയിലും പൊതുദർശനം...

Read More >>
സഹന സൂര്യൻ ഇനി ഓർമ്മ ; കൂത്ത്പറമ്പ് വെടിവെപ്പ് കേസിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പൻ അന്തരിച്ചു.

Sep 28, 2024 03:56 PM

സഹന സൂര്യൻ ഇനി ഓർമ്മ ; കൂത്ത്പറമ്പ് വെടിവെപ്പ് കേസിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പൻ അന്തരിച്ചു.

കൂത്ത്പറമ്പ് വെടിവെപ്പ് കേസിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പൻ...

Read More >>
കനത്ത  മഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്

Sep 28, 2024 03:53 PM

കനത്ത മഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്

കനത്ത മഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും ഏഴ് ജില്ലകളിൽ മഴ...

Read More >>
ലേഡി ഫിസിഷ്യൻ : വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും  ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

Sep 28, 2024 03:16 PM

ലേഡി ഫിസിഷ്യൻ : വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ഡോ. അഫീഫ ആദിയലത്തിന്റെ...

Read More >>
അൻവറിന്‍റെ ആരോപണങ്ങള്‍ ഗുരുതരം, പരാതി കിട്ടിയാൽ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്ന്  ഗവര്‍ണര്‍

Sep 28, 2024 03:04 PM

അൻവറിന്‍റെ ആരോപണങ്ങള്‍ ഗുരുതരം, പരാതി കിട്ടിയാൽ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഗവര്‍ണര്‍

അൻവറിന്‍റെ ആരോപണങ്ങള്‍ ഗുരുതരം, പരാതി കിട്ടിയാൽ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഗവര്‍ണര്‍...

Read More >>
Top Stories

News Roundup