---
title: "പഠനപ്രവർത്തനത്തിൻ്റെ ഭാഗമായി  പന്ന്യന്നൂർ തണൽ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ  കൃഷിയിടങ്ങൾ സന്ദർശിച്ച്  പാനൂർ യൂ പി സ്കൂൾ വിദ്യാർത്ഥികൾ"
english_title: "Students of Pannur UP School visited the farms of Pannyannoor Thanal Charitable Trust as part of their study activities."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/214135/students-of-pannur-up-school-visited-the-farms-of-pannyannoor-thanal-charitable-trust-as-part-of-their-study-activities"
published_at: "2024-06-22T21:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6676fbb4f26da_Untitled-2_copy.jpg"
keywords: []
---

# പഠനപ്രവർത്തനത്തിൻ്റെ ഭാഗമായി  പന്ന്യന്നൂർ തണൽ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ  കൃഷിയിടങ്ങൾ സന്ദർശിച്ച്  പാനൂർ യൂ പി സ്കൂൾ വിദ്യാർത്ഥികൾ

> **Lead Summary:** **പാനൂർ: **പഠനപ്രവർത്തനത്തിൻ്റെ ഭാഗമായി പന്ന്യന്നൂർ തണൽ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ കൃഷിയിടങ്ങൾ സന്ദർശിച്ച് പാനൂർ യൂ പി സ്കൂൾ വിദ്യാർത്ഥികൾ

## Article Content

**പാനൂർ: **പഠനപ്രവർത്തനത്തിൻ്റെ ഭാഗമായി പന്ന്യന്നൂർ തണൽ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ കൃഷിയിടങ്ങൾ സന്ദർശിച്ച് പാനൂർ യൂ പി സ്കൂൾ വിദ്യാർത്ഥികൾ

പാനൂർ യൂ പി സ്കൂളിലെ വിദ്യാർത്ഥികളാണ് കൃഷിയും, കൃഷി രീതികളും അടുത്തറിയാൻ അധ്യാപകർക്കൊപ്പം പന്ന്യന്നൂരെ തണൽ ചാരിറ്റബിൾ സൊസൈറ്റി നടത്തുന്ന കൃഷിയിടങ്ങളിലെത്തിയത്.

സന്ദർശനം വിദ്യാർത്ഥികൾക്ക് പുത്തൻ അനുഭവമായി. പാനൂർ യൂ പി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥികൾ സാമൂഹ്യ ശാസ്ത്രത്തിലെ പീലിയുടെ ഗ്രാമം എന്ന അധ്യായത്തിലെ പഠന പ്രവർത്തനത്തിൻ്റെ ഭാഗമായാണ് തണൽ ചാരിറ്റബിൾ ട്രസ്റ്റ് നടത്തുന്ന കൃഷിത്തോട്ടം സന്ദർശിച്ചത്.

നെൽകൃഷി, വിവിധയിനം വാഴ കൃഷി, കപ്പ കൃഷി, മഞ്ഞൾ കൃഷി, എന്നിവ സന്ദർശിച്ച് സംശയ നിവാരണം നടത്തി. കൃഷി ഓഫീസർ ടി.കെ സാനിയ പരിപാടി ഉദ്ഘാടനം ചെയ്തു.

ട്രസ്റ്റ് ചെയർമാൻ സദാശിവൻ കുനിയിൽ കുട്ടികളുമായി കൃഷിയറിവുകൾ പങ്കുവച്ചു. കെപി ശശീന്ദ്രൻ, ദിനേശൻ പച്ചോൾ, വി.പി മോഹനൻ എന്നിവർ സംസാരിച്ചു. അധ്യാപകരായ അബ്ദുൽ നാസർ, കെ.പി സുരേഷ്, പി.സന്ധ്യ, പി.ലിശോബ്, കെ. ശ്രീലഷ്മി എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/214135/students-of-pannur-up-school-visited-the-farms-of-pannyannoor-thanal-charitable-trust-as-part-of-their-study-activities)