---
title: "കോഴിക്കോട്ട് ഇന്ധനം നിറക്കാനെത്തിയ ഗുഡ്സ് ഓട്ടോയിൽ നിന്നും തീ പടർന്നു ; പമ്പ് ജീവനക്കാരൻ്റെ സമയോചിത ഇടപെടലിൽ ഒഴിവായത് വൻ അപകടം"
english_title: "A fire broke out from the goods auto that came to Kozhikode to fill fuel"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/214092/a-fire-broke-out-from-the-goods-auto-that-came-to-kozhikode-to-fill-fuel"
published_at: "2024-06-22T19:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6676d4aa5a957_IMG-20240622-WA0069.jpg"
keywords: []
---

# കോഴിക്കോട്ട് ഇന്ധനം നിറക്കാനെത്തിയ ഗുഡ്സ് ഓട്ടോയിൽ നിന്നും തീ പടർന്നു ; പമ്പ് ജീവനക്കാരൻ്റെ സമയോചിത ഇടപെടലിൽ ഒഴിവായത് വൻ അപകടം

> **Lead Summary:** കോഴിക്കോട്ട് :കോഴിക്കോട്ട് ഇന്ധനം നിറയ്ക്കാനെത്തിയ ഗുഡ്‌സ് ഓട്ടോയിൽ നിന്ന് തീ ഉയർന്നത് പരിഭ്രാന്തിപരത്തി.

## Article Content

കോഴിക്കോട്ട് :കോഴിക്കോട്ട് ഇന്ധനം നിറയ്ക്കാനെത്തിയ ഗുഡ്‌സ് ഓട്ടോയിൽ നിന്ന് തീ ഉയർന്നത് പരിഭ്രാന്തിപരത്തി.

പെട്രോൾ പമ്പ് ജീവനക്കാരനായ യുവാവിന്റെ സമയോചിത ഇടപെടലാണ് വലിയ ദുരന്തം ഒഴിവാക്കിയത്. കോഴിക്കോട് മുക്കം നോർത്ത് കാരശ്ശേരിയിലെ കെ.സി.കെ പെട്രോൾ പമ്പിലാണ് സംഭവം.

ഇന്ധനം നിറയ്ക്കാനായി നിർത്തിയിട്ട ഓട്ടോയുടെ അടി ഭാഗത്ത് തീപിടിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.

തീ ശ്രദ്ധയിൽപ്പെട്ടതോടെ ഡ്രൈവർ പരിഭ്രാന്തനാകുന്നതും പമ്പിലെ മുജാഹിദ് എന്ന ജീവനക്കാരൻ ഉടൻ ഫയർ എക്സ്റ്റിങ്‌ഗ്വിഷർ ഉപയോഗിച്ച് തീ അണയ്ക്കുന്നതും വീഡിയോയിൽ കാണാം. ഉടൻ തീ അണയ്ക്കാനായതിനാൽ വലിയ അപകടം ഒഴിവായി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/214092/a-fire-broke-out-from-the-goods-auto-that-came-to-kozhikode-to-fill-fuel)