---
title: "സൗജന്യ മെഡിക്കൽ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "A free medical check-up camp was organized"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/214064/a-free-medical-check-up-camp-was-organized"
published_at: "2024-06-22T16:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6676af8a7f3c5_download_(6).jpg"
keywords: []
---

# സൗജന്യ മെഡിക്കൽ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** **വടകര: ** വടകര റോട്ടറിയും വടകര മർച്ചന്റ് അസോസിയേഷനും സംയുക്തമായി പാർകോ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.

## Article Content

**വടകര: ** വടകര റോട്ടറിയും വടകര മർച്ചന്റ് അസോസിയേഷനും സംയുക്തമായി പാർകോ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.

എല്ലു സംബന്ധമായ രോഗങ്ങൾ കണ്ടുപിടിക്കാൻ ബോൺ മേരോ ഡെൻസിറ്റി ടെസ്റ്റും, ശ്വാസകോശ സംബന്ധമായ രോഗങ്ങൾ കണ്ടുപിടിക്കാനുള്ള പൾമനറി ഫംഗ്ഷൻ ടെസ്റ്റും ക്യാമ്പിൽ സൗജന്യമായിരുന്നു.

നൂറ്റി അൻപതു പേർ പരിശോധന നടത്തി. മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ്‌ അബ്ദുൽ സലാം ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ക്യാമ്പ് ഡയറക്ടർ ഡോ. എം. നൗഷീദ് അനി ക്യാമ്പ് സംബന്ധിച്ചു വിശദീകരിച്ചു. റോട്ടറി കമ്മ്യൂണിറ്റി സർവീസ് ചെയർമാൻ പി. പി. രാജൻ അധ്യക്ഷത വഹിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/214064/a-free-medical-check-up-camp-was-organized)