---
title: "ഏഴു വയസുകാരിയോട്  അശ്ലീല ചേഷ്ട ; തലശേരി സ്വദേശിയായ  44 കാരന് തടവും പിഴയും"
english_title: "An obscene prank on a seven-year-old girl;A 44-year-old native of Thalassery was jailed and fined"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/213568/an-obscene-prank-on-a-seven-year-old-girla-44-year-old-native-of-thalassery-was-jailed-and-fined"
published_at: "2024-06-20T21:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66744dd472c0a_download_(4).jpg"
keywords: []
---

# ഏഴു വയസുകാരിയോട്  അശ്ലീല ചേഷ്ട ; തലശേരി സ്വദേശിയായ  44 കാരന് തടവും പിഴയും

> **Lead Summary:** ***തലശേരി: *** ഏഴു വയസുകാരിയെ അശ്ലീലം കാട്ടിയ 44 കാരന് തടവും പിഴയും ശിക്ഷ. തലശേരിക്കടുത്ത് പുന്നോൽ കരീക്കുന്നിലെ ഷാജി വില്യംസിനെ യാണ് രണ്ട് വർഷം തടവിനും 10,000 രൂപ പിഴയടക്കാനും തലശ്ശേരി അതി വേഗ കോടതിജഡ്ജ് വി.ശ്രീജ ശിക്ഷിച്ചത്.

## Article Content

***തലശേരി: *** ഏഴു വയസുകാരിയെ അശ്ലീലം കാട്ടിയ 44 കാരന് തടവും പിഴയും ശിക്ഷ. തലശേരിക്കടുത്ത് പുന്നോൽ കരീക്കുന്നിലെ ഷാജി വില്യംസിനെ യാണ് രണ്ട് വർഷം തടവിനും 10,000 രൂപ പിഴയടക്കാനും തലശ്ശേരി അതി വേഗ കോടതിജഡ്ജ് വി.ശ്രീജ ശിക്ഷിച്ചത്.

2021 മേയ് 29 ന് രാവിലെ  11.നാണ് സംഭവം. തിരുവങ്ങാട് താമസിച്ചു വരുന്ന  7 വയസ്സു മാത്രം പ്രായമുള്ള കുട്ടിയെ വീടിനു മുന്നിൽ വെച്ച് പ്രതി   ഉടുമുണ്ട് പൊക്കിക്കാണിച്ചും, കൈ കൊണ്ട് മാടി വിളിച്ചും ലൈംഗിക അതിക്രമം നടത്തിയെന്നാണ് കേസ്. 

തലശ്ശേരി സബ്ബ് ഇൻസ്പെക്ടർ  ടി.കെ.അഖിൽ , എം.പി.മനോജ് കുമാർ എന്നിവരാണ് കേസന്വേഷണം നടത്തി യത്. പ്രോസിക്യൂഷനു വേണ്ടി. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി.എം. ബാസുരി  ഹാജരായി. .

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/213568/an-obscene-prank-on-a-seven-year-old-girla-44-year-old-native-of-thalassery-was-jailed-and-fined)