---
title: "ഓർഡർ ചെയ്ത പാഴ്സലിനൊപ്പം ജീവനുള്ള മൂർഖൻ പാമ്പും ; മാപ്പ് പറഞ്ഞ് ആമസോൺ"
english_title: "A live cobra with the parcel;Amazon apologizes"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/213160/a-live-cobra-with-the-parcelamazon-apologizes"
published_at: "2024-06-19T13:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667289a3e962b_6672856856bc4_Untitled-2-web.jpg"
keywords: []
---

# ഓർഡർ ചെയ്ത പാഴ്സലിനൊപ്പം ജീവനുള്ള മൂർഖൻ പാമ്പും ; മാപ്പ് പറഞ്ഞ് ആമസോൺ

> **Lead Summary:** ** ** ആമസോണിൽ നിന്നും ഓർഡർ ചെയ്ത പാഴ്സലിനൊനൊപ്പം ജീവനുള്ള മൂർഖൻ പാമ്പ്. ബെം​ഗളൂരു സ്വദേശികളായ ദമ്പതികൾക്കാണ് മൂർഖൻ പാമ്പിനെ ലഭിച്ചത്. പാർസൽ ബോക്സ് ഒട്ടിക്കാൻ ഉപയോ​ഗിച്ച ടേപ്പിനുള്ളിൽ കുടുങ്ങിയ നിലയിലായിരുന്നു പാമ്പ്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

## Article Content

** ** ആമസോണിൽ നിന്നും ഓർഡർ ചെയ്ത പാഴ്സലിനൊനൊപ്പം ജീവനുള്ള മൂർഖൻ പാമ്പ്. ബെം​ഗളൂരു സ്വദേശികളായ ദമ്പതികൾക്കാണ് മൂർഖൻ പാമ്പിനെ ലഭിച്ചത്. പാർസൽ ബോക്സ് ഒട്ടിക്കാൻ ഉപയോ​ഗിച്ച ടേപ്പിനുള്ളിൽ കുടുങ്ങിയ നിലയിലായിരുന്നു പാമ്പ്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

എക്സ്ബോക്സ് കൺട്രോളറായിരുന്നു ഓർഡർ ചെയ്തിരുന്നത്. ഡെലിവറി ബോയ് നേരിട്ട് തന്നെയാണ് പാഴ്‌സൽ കൈമാറിയതെന്ന് ദമ്പതികൾ പറയുന്നു. ഉപഭോക്താവിനുണ്ടായ അസൗകര്യത്തിൽ ആമസോൺ ഖേദം പ്രകടിപ്പിച്ച് രം​ഗത്തെത്തി. ആമസോണിൽ നിന്ന് റീഫണ്ട് ലഭിച്ചതായി ദമ്പതികൾ പറഞ്ഞു.

ആമസോൺ ടീം ദമ്പതികളുമായി ബന്ധപ്പെടുമെന്നും ആമസോൺ എക്സിൽ വ്യക്തമാക്കി. പാമ്പിന്റെ വീഡിയോ വൈറലായതോടെ സാമൂഹ്യമാധ്യമങ്ങളിൽ ആമസോണിനെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/213160/a-live-cobra-with-the-parcelamazon-apologizes)