---
title: "എസ് എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിക്ക് ഐക്യദാർഢ്യവുമായി പാനൂർ യൂണിയൻ "
english_title: "Pannur union in solidarity with SNDP meeting general secretary"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/213123/pannur-union-in-solidarity-with-sndp-meeting-general-secretary"
published_at: "2024-06-19T11:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66727072c0b5a_Untitled-2_copy.jpg"
keywords: []
---

# എസ് എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിക്ക് ഐക്യദാർഢ്യവുമായി പാനൂർ യൂണിയൻ 

> **Lead Summary:** ***പാനൂർ: *** കേരളത്തിലെ ഇടതു-വലതു മുന്നണികൾ നടപ്പിലാക്കുന്ന പ്രീണനമെന്ന യാഥാർത്ഥ്യം വിളിച്ചു പറഞ്ഞതിന്റെ പേരിൽ എസ് എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയെ ക്രൂശിക്കുന്നത് ശരിയല്ലെന്നും, അദ്ദേഹം പറഞ്ഞതിലെ കാര്യഗൗരവം ജനങ്ങൾ തിരിച്ചറിയണമെന്നും എസ് എൻ ഡി പി പാനൂർ യൂണിയൻ ആവശ്യ പ്പെട്ടു.

## Article Content

***പാനൂർ: *** കേരളത്തിലെ ഇടതു-വലതു മുന്നണികൾ നടപ്പിലാക്കുന്ന പ്രീണനമെന്ന യാഥാർത്ഥ്യം വിളിച്ചു പറഞ്ഞതിന്റെ പേരിൽ എസ് എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയെ ക്രൂശിക്കുന്നത് ശരിയല്ലെന്നും, അദ്ദേഹം പറഞ്ഞതിലെ കാര്യഗൗരവം ജനങ്ങൾ തിരിച്ചറിയണമെന്നും എസ് എൻ ഡി പി പാനൂർ യൂണിയൻ ആവശ്യ പ്പെട്ടു.

ഇതിന്റെ പേരിൽ ജനറൽ സെക്രട്ടറിക്കെതിരായി നടക്കുന്ന അപലപനീയമായ കാര്യങ്ങളിൽ എസ്എൻഡി.പിപാനൂർയൂണിയനും , ശാഖകളും ശക്തമായി പ്രതിഷേധിക്കുകയും ജനറൽ സെക്രട്ടറിക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്തു... പാനൂർ യൂണിയൻ ഓഫീസിൽ ചേർന്നയോഗത്തിൽ  പ്രസിഡണ്ട് വി.കെ ജനാർദ്ദനൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

സെക്രട്ടറി ശശീന്ദ്രൻ പാട്യം, കെ.പി ശശീന്ദ്രൻ ,കെ.കെ. സജീവൻ , ടി.പവിത്രൻ ,എം.കെ ലീഷിത്ത്, കെ. പാർത്ഥൻ ,കെ.കൃഷ്ണൻ ,  കെ.സുരേന്ദ്രൻ ,കെ.സി.രമേശൻ , എം ഹരീന്ദ്രൻ ,എൻ പി രവീന്ദ്രൻ ,കെ.പി രാജൻ, കരിപ്പാളി സുരേന്ദ്രൻ , എം.കെ.രാജീവൻ , ടി.ദാമോദരൻ, ശ്യാമള ആനന്ദ് സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/213123/pannur-union-in-solidarity-with-sndp-meeting-general-secretary)