---
title: "കണ്ണൂർ സ്വദേശിയായ വിദ്യാർഥി അബൂദബിയിൽ കോണിപ്പടിയിൽനിന്ന് വീണു മരിച്ചു"
english_title: "A student from Kannur fell down the stairs and died in Abu Dhabi"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/213050/a-student-from-kannur-fell-down-the-stairs-and-died-in-abu-dhabi"
published_at: "2024-06-18T23:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6671c5ae520ac_download_(3).jpg"
keywords: []
---

# കണ്ണൂർ സ്വദേശിയായ വിദ്യാർഥി അബൂദബിയിൽ കോണിപ്പടിയിൽനിന്ന് വീണു മരിച്ചു

> **Lead Summary:** **കണ്ണൂർ: ** കണ്ണൂർ സ്വദേശിയായ വിദ്യാർഥി അബൂദബിയിലെ വീടിന്‍റെ കോണിപ്പടിയിൽനിന്ന് വീണുമരിച്ചു.

## Article Content

**കണ്ണൂർ: ** കണ്ണൂർ സ്വദേശിയായ വിദ്യാർഥി അബൂദബിയിലെ വീടിന്‍റെ കോണിപ്പടിയിൽനിന്ന് വീണുമരിച്ചു.

കണ്ണൂർ മാടായി വാടിക്കൽ സ്വദേശിയും അബൂദബി യൂനിവേഴ്സിറ്റി ഇന്‍റർനാഷനൽ അക്രെഡിറ്റേഷൻ ഡയറക്ടറുമായ ഡോ. മുഹമ്മദ് റാസിഖിന്‍റെ മകൻ മുഹമ്മദ് അമൻ (21) ആണ് മരിച്ചു . 

അബൂദബിയിൽ ബിരുദ വിദ്യാർഥിയായ അമൻ വീടിന്‍റെ കോണിപ്പടി ഇറങ്ങവേ കാൽവഴുതി വീഴുകയും തലക്കേറ്റ ക്ഷതം കാരണം മരിക്കുകയുമായിരുന്നു..

മൃതദേഹം ബനിയാസ് മോർച്ചറിയിൽ. വാടിക്കൽ ഗ്രീൻ പാലസിൽ കെ.സി. ഫാത്തിബിയാണ് മാതാവ്. റോഷൻ, റൈഹാൻ സഹോദരങ്ങളാണ്....

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/213050/a-student-from-kannur-fell-down-the-stairs-and-died-in-abu-dhabi)