---
title: "തലയിൽ വെച്ച ഹെൽമറ്റിനുള്ളിൽ പാമ്പ്; കടിയേൽക്കാതെ രക്ഷപ്പെട്ടത് തലനാരിഴക്ക്; സംഭവം കോഴിക്കോട്"
english_title: "Snake inside helmet placed on head;The one that escaped without being bitten was the bald eagle;The incident happened in Kozhikode"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/212881/snake-inside-helmet-placed-on-headthe-one-that-escaped-without-being-bitten-was-the-bald-eaglethe-incident-happened-in-kozhikode"
published_at: "2024-06-18T11:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66711d042ab67_download_(4).jpg"
keywords: []
---

# തലയിൽ വെച്ച ഹെൽമറ്റിനുള്ളിൽ പാമ്പ്; കടിയേൽക്കാതെ രക്ഷപ്പെട്ടത് തലനാരിഴക്ക്; സംഭവം കോഴിക്കോട്

> **Lead Summary:** കോഴിക്കോട്:** **പെരുവട്ടൂർ നടേരിക്കടവ് 'നാഫിസ് ' ൽ നൗഫൽ പാമ്പിൻ്റെ കടിയേൽക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഹെൽമറ്റിനുള്ളിൽ പാമ്പ് കയറിക്കിടക്കുന്ന വിവരം അറിയാതെ ഹെൽമറ്റ് എടുത്ത് തലയിൽ വെക്കുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 6 മണിക്ക് ആയിരുന്നു സംഭവം.

## Article Content

കോഴിക്കോട്:** **പെരുവട്ടൂർ നടേരിക്കടവ് 'നാഫിസ് ' ൽ നൗഫൽ പാമ്പിൻ്റെ കടിയേൽക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഹെൽമറ്റിനുള്ളിൽ പാമ്പ് കയറിക്കിടക്കുന്ന വിവരം അറിയാതെ ഹെൽമറ്റ് എടുത്ത് തലയിൽ വെക്കുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 6 മണിക്ക് ആയിരുന്നു സംഭവം.

ഹെൽമറ്റ് എടുത്ത് തലയിൽ വെച്ചപ്പോൾ ഹെൽമറ്റിന് ഭാരം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് തലയിൽ എന്തോ ഇളകുന്നതായി അനുഭവപ്പെടുകയായിരുന്നു.

ഉടനെ തന്നെ തലയിൽ നിന്നും ഹെൽമറ്റ് എടുത്ത് വലിച്ചെറിയുകയായിരുന്നു. വലിച്ചെറിഞ്ഞ ഹെൽമറ്റ് ശ്രദ്ധിച്ചപ്പോൾ അതിനുള്ളിൽ പാമ്പുണ്ടെന്ന് മനസ്സിലാകുകയായിരുന്നു.

തുടർന്ന് തൊട്ടടുത്ത് കണ്ട ഒരു പൈപ്പെടുത്ത് പാമ്പിനെ ഹെൽമറ്റിനുള്ളിൽ നിന്നും പുറത്താക്കി. ഹെൽമറ്റ് എടുത്ത് തലയിൽ വെക്കുമ്പോൾ എല്ലാവരും നന്നായി ശ്രദ്ധിക്കണം എന്നാണ് നൗഫലിന് ഹെൽമറ്റ് ഉപയോഗിക്കുന്നവരോട് പറയാനുള്ളത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/212881/snake-inside-helmet-placed-on-headthe-one-that-escaped-without-being-bitten-was-the-bald-eaglethe-incident-happened-in-kozhikode)