വടകര കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: കെ കെ ലതികയ്‌ക്കെതിരെ കേസെടുക്കില്ല, സമരം ശക്തമാക്കാന്‍ യുഡിഎഫ്

വടകര കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: കെ കെ ലതികയ്‌ക്കെതിരെ കേസെടുക്കില്ല, സമരം ശക്തമാക്കാന്‍ യുഡിഎഫ്
Jun 18, 2024 10:23 AM | By Rajina Sandeep

വടകര:(www.panoornews.in)  വടകരയിലെ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ സിപിഐഎം നേതാവ് കെ കെ ലതികക്കെതിരെ കേസെടുക്കില്ല. സ്‌ക്രീന്‍ഷോട്ടിന്റെ നിര്‍മാണത്തില്‍ ലതികക്ക് പങ്കില്ലെന്നാണ് കണ്ടെത്തല്‍.

കെ കെ ലതികയുടെ ഫോണ്‍ പരിശോധിച്ച് പൊലീസ് മഹ്‌സര്‍ തയ്യാറാക്കിയിട്ടുണ്ട്. ലതികയെ പ്രതി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് സമരം ശക്തമാക്കാനാണ് യുഡിഎഫ് തീരുമാനം.

സ്‌ക്രീന്‍ഷോട്ട് വ്യാജമാണെന്ന് പൊലീസ് കണ്ടെത്തിയതിനെ തുടര്‍ന്ന് ലതിക ഫേസ്ബുക്ക്‌പോസ്റ്റ് പിന്‍വലിച്ചിരുന്നു.

സിപിഐഎം സംസ്ഥാന സമിതി അംഗവും ജില്ലാ സെക്രട്ടറി പി മോഹനന്റെ പങ്കാളിയുമായ കെ കെ ലതികയെ പ്രതിചേര്‍ക്കണമെന്നാണ് യുഡിഎഫ് ആവശ്യപ്പെടുന്നത്.

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കെ കെ ലതിക ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരുന്നു. സ്‌ക്രീന്‍ഷോട്ട് വ്യാജമാണെന്ന് പൊലീസ് കണ്ടെത്തിയതിന് പിന്നാലെയാണ് ലതിക പോസ്റ്റ് പിന്‍വലിച്ചത്.

സൈബര്‍ ടീമിന്റെ സഹായത്തോടെ കേസില്‍ ശാസ്ത്രീയ അന്വേഷണം പുരോഗമിക്കുകയാണ്. കാഫിര്‍ പരാമര്‍ശം ഉള്‍പ്പെട്ട പോസ്റ്റുകള്‍ നീക്കം ചെയ്യാത്തതിന് ഫേസ്ബുക്കിന്റെ നോഡല്‍ ഓഫീസറെ പ്രതിചേര്‍ത്തിട്ടുണ്ട്.

കേസില്‍ ഇതുവരെ 12 പേരുടെ മൊഴി രേഖപ്പെടുത്തി. പോരാളി ഷാജി, അമ്പാടിമുക്ക് സഖാക്കള്‍, ചെങ്കതിര്‍ തുടങ്ങി ഫേസ്ബുക് പ്രൊഫൈലുകള്‍ക്ക് എതിരെയാണ് അന്വേഷണം.

ഈ പേജുകളിലാണ് വ്യാജ സ്‌ക്രീന്‍ ഷോട്ട് ആദ്യം പ്രത്യക്ഷപ്പെട്ടത്. പ്രതികളെ കുറിച്ച് പൊലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.

Vadakara Kafir screenshot: KK won't file case against Latika, UDF to intensify strike

Next TV

Related Stories
കതിരൂരിൽ റിട്ട. അധ്യാപികയെ വീഡിയൊ കോളിലൂടെ  വെർച്ച്വൽ അറസ്റ്റെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി  20 ലക്ഷം കവർന്നു ; പിന്നിൽ ഉത്തരേന്ത്യൻ സംഘമെന്ന് സംശയം

Sep 27, 2024 09:17 PM

കതിരൂരിൽ റിട്ട. അധ്യാപികയെ വീഡിയൊ കോളിലൂടെ വെർച്ച്വൽ അറസ്റ്റെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി 20 ലക്ഷം കവർന്നു ; പിന്നിൽ ഉത്തരേന്ത്യൻ സംഘമെന്ന് സംശയം

കതിരൂരിൽ റിട്ട. അധ്യാപികയെ വീഡിയൊ കോളിലൂടെ വെർച്ച്വൽ അറസ്റ്റെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി 20 ലക്ഷം...

Read More >>
തൃശൂരില്‍ എടിഎം കൊള്ളയടിച്ച സംഘം തമിഴ്‌നാട്ടില്‍ പിടിയില്‍ ; ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു

Sep 27, 2024 06:33 PM

തൃശൂരില്‍ എടിഎം കൊള്ളയടിച്ച സംഘം തമിഴ്‌നാട്ടില്‍ പിടിയില്‍ ; ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു

തൃശൂരില്‍ എടിഎം കൊള്ളയടിച്ച സംഘം തമിഴ്‌നാട്ടില്‍ പിടിയില്‍ ; ഏറ്റുമുട്ടലില്‍ ഒരാള്‍...

Read More >>
ൻ്റെ പൊന്നോ..! ;  വീണ്ടും ചരിത്രം കുറിച്ച് സ്വർണ വില

Sep 27, 2024 02:52 PM

ൻ്റെ പൊന്നോ..! ; വീണ്ടും ചരിത്രം കുറിച്ച് സ്വർണ വില

വീണ്ടും ചരിത്രം കുറിച്ച് സ്വർണ വില...

Read More >>
കണ്ടാലറിയിക്കണം ; സിനിമാതാരം സിദ്ദിഖിനെ തേടി പത്രങ്ങളിലും നോട്ടീസ്

Sep 27, 2024 02:40 PM

കണ്ടാലറിയിക്കണം ; സിനിമാതാരം സിദ്ദിഖിനെ തേടി പത്രങ്ങളിലും നോട്ടീസ്

സിനിമാതാരം സിദ്ദിഖിനെ തേടി പത്രങ്ങളിലും...

Read More >>
Top Stories

News Roundup