---
title: "വടകരയിൽ സ്കൂൾ വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ ; ആദര സൂചകമായി മടപ്പളളി വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിന് നാളെ അവധി"
english_title: "School student hanged to death in Vadakara;Madappalli Vocational Higher Secondary School will have a holiday tomorrow as a mark of respect"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/212811/school-student-hanged-to-death-in-vadakaramadappalli-vocational-higher-secondary-school-will-have-a-holiday-tomorrow-as-a-mark-of-respect"
published_at: "2024-06-17T21:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66705a7d9a083_6670500b63d2b_vatakara.jpg"
keywords: []
---

# വടകരയിൽ സ്കൂൾ വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ ; ആദര സൂചകമായി മടപ്പളളി വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിന് നാളെ അവധി

> **Lead Summary:** **വടകര: **വടകര മടപ്പള്ളിയിലെ ഹൈസ്കൂൾ വിദ്യാർത്ഥിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂക്കര പൊടിക്കളം പറമ്പിൽ സജീവൻ്റെയും സരിതയുടെയും മകൻ യദുനന്ദ് ആണ് മരിച്ചത്. മടപ്പള്ളി ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്.

## Article Content

**വടകര: **വടകര മടപ്പള്ളിയിലെ ഹൈസ്കൂൾ വിദ്യാർത്ഥിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂക്കര പൊടിക്കളം പറമ്പിൽ സജീവൻ്റെയും സരിതയുടെയും മകൻ യദുനന്ദ് ആണ് മരിച്ചത്. മടപ്പള്ളി ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്.

ഇന്ന് ഉച്ചയോടെ യാണ് സംഭവം. അച്ഛനും അമ്മയും ജോലിക്ക് പോയിരുന്നു. സ്കൂൾ അവധിയായിരുന്നതിനാൽ യദു വീട്ടിൽ ഉണ്ടായിരുന്നു. യദുവിനെ കാണാതായപ്പോൾ സഹോദരിയും അയൽവാസികളും നടത്തിയ തിരച്ചിലിലാണ് വീടിനകത്ത് സ്റ്റയർകേഴ്സിനടുത്ത് തൂങ്ങിയ നിലയിൽ കണ്ടത്.

മൃതദ്ദേഹം പോസ്റ്റ് മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംസ്കാരം നാളെ ഉച്ചയോടെ വീട്ടുവളപ്പിൽ നടക്കും. ആദര സൂചകമായി നാളെ ചൊവ്വാഴച്ച മടപ്പള്ളിവൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിന് അവധിയായിരിക്കുമെന്ന് പ്രിൻസിപ്പൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/212811/school-student-hanged-to-death-in-vadakaramadappalli-vocational-higher-secondary-school-will-have-a-holiday-tomorrow-as-a-mark-of-respect)