---
title: "ന്യൂമാഹിയിൽ ബിജെപി പ്രവർത്തകൻ്റെ വീടിനു നേരെ ബോംബെറിഞ്ഞ കേസിൽ ഒരു  സി പി എം പ്രവർത്തകൻ കൂടി അറസ്റ്റിൽ"
english_title: "One more CPM worker arrested in case of bomb attack on BJP worker's house in Newmahi"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/212721/one-more-cpm-worker-arrested-in-case-of-bomb-attack-on-bjp-workers-house-in-newmahi"
published_at: "2024-06-17T12:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666fddb8c409a_Untitled-5_copy.jpg"
keywords: []
---

# ന്യൂമാഹിയിൽ ബിജെപി പ്രവർത്തകൻ്റെ വീടിനു നേരെ ബോംബെറിഞ്ഞ കേസിൽ ഒരു  സി പി എം പ്രവർത്തകൻ കൂടി അറസ്റ്റിൽ

> **Lead Summary:** **ന്യൂമാഹി: ** ന്യൂമാഹി ചാലക്കര പോന്തയാട്ടിനടുത്ത് ന്യൂമാഹി കുറിച്ചിയിൽ മണിയൂർ വയലിലെ ബി.ജെ.പി. അനുഭാവിയുടെ വീടിന് നേർക്ക് ബോംബെറിഞ്ഞ സംഭവത്തിൽ ഒരു സി.പി.എം. പ്രവർത്തകൻ കൂടി അറസ്റ്റിൽ.

## Article Content

**ന്യൂമാഹി: ** ന്യൂമാഹി ചാലക്കര പോന്തയാട്ടിനടുത്ത് ന്യൂമാഹി കുറിച്ചിയിൽ മണിയൂർ വയലിലെ ബി.ജെ.പി. അനുഭാവിയുടെ വീടിന് നേർക്ക് ബോംബെറിഞ്ഞ സംഭവത്തിൽ ഒരു സി.പി.എം. പ്രവർത്തകൻ കൂടി അറസ്റ്റിൽ.

ബോംബെറിഞ്ഞ പ്രതിയെ സംഭവസ്ഥലത്തിനടുത്ത് വാഹ നത്തിലെത്തിച്ച മാഹി ചെറുകല്ലായി പുതിയ പറമ്പത്ത് വീട്ടിൽ ഷബിൽ എന്ന ചിക്കുവിനെ (32) ആണ് ന്യൂമാഹി പോലീസ് അറസ്റ്റ് ചെയ്തത്.

ബോംബെറിഞ്ഞ പ്രതി മാഹി ചാലക്കരയിലെ കുഞ്ഞിപറമ്പ ത്ത് വീട്ടിൽ അരുണിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. എട്ടിന് വൈകുന്നേരം 6.45-ഓടെയാണ് സംഭവം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/212721/one-more-cpm-worker-arrested-in-case-of-bomb-attack-on-bjp-workers-house-in-newmahi)