---
title: "പോരാളി ഷാജിയുടെ തലയിൽ കെട്ടിവെക്കുന്നു ;  സിപിഎമ്മിൻ്റെ നീക്കം പിണറായിയെ സംരക്ഷിക്കാനെന്ന്  കെ സുധാകരൻ  ;  സിപിഎമ്മിൻ്റെ നീക്കം പിണറായിയെ സംരക്ഷിക്കാനെന്ന്  കെ സുധാകരൻ"
english_title: "Defeat hangs on the warrior Shaji's head;K Sudhakaran says that CPM's move is to protect Pinarayi"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/212234/defeat-hangs-on-the-warrior-shajis-headk-sudhakaran-says-that-cpms-move-is-to-protect-pinarayi"
published_at: "2024-06-14T22:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666c796268fa3_Untitled-5_copy.jpg"
keywords: []
---

# പോരാളി ഷാജിയുടെ തലയിൽ കെട്ടിവെക്കുന്നു ;  സിപിഎമ്മിൻ്റെ നീക്കം പിണറായിയെ സംരക്ഷിക്കാനെന്ന്  കെ സുധാകരൻ  ;  സിപിഎമ്മിൻ്റെ നീക്കം പിണറായിയെ സംരക്ഷിക്കാനെന്ന്  കെ സുധാകരൻ

> **Lead Summary:** ** **യുഡിഎഫ് നേതാക്കളെ സൈബർ ലോകത്ത് വളഞ്ഞിട്ട് ആക്രമിക്കാൻ പോറ്റിവളർത്തിയ പോരാളി ഷാജിമാരെ ഇപ്പോൾ തള്ളിപ്പറയുന്നത് തെരഞ്ഞെടുപ്പ് പരാജയം അവരുടെ തലയിൽകെട്ടിവച്ച് മുഖ്യമന്ത്രിക്കും സിപിഎം നേതാക്കൾക്കും രക്ഷപ്പെടാനാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ.

## Article Content

** **യുഡിഎഫ് നേതാക്കളെ സൈബർ ലോകത്ത് വളഞ്ഞിട്ട് ആക്രമിക്കാൻ പോറ്റിവളർത്തിയ പോരാളി ഷാജിമാരെ ഇപ്പോൾ തള്ളിപ്പറയുന്നത് തെരഞ്ഞെടുപ്പ് പരാജയം അവരുടെ തലയിൽകെട്ടിവച്ച് മുഖ്യമന്ത്രിക്കും സിപിഎം നേതാക്കൾക്കും രക്ഷപ്പെടാനാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ.

തെരഞ്ഞെടുപ്പ് കാലത്ത് ഇവരുടെ പോസ്റ്റുകൾ സിപിഎം വ്യാപകമായി പ്രചരിപ്പിരുന്നു. എകെജി സെന്ററിൽ പ്രവർത്തിക്കുന്ന സിപിഎം സൈബർ വിഭാഗം ഏറ്റവുമധികം പകർത്തിയത് പോരാളി ഷാജിയുടെ പോസ്റ്റുകളാണ്. അതാണ് പരാജയ കാരണമായി സിപിഎം ഇപ്പോൾ വിലയിരുത്തുന്നത്.

മടിയിലും ഒക്കത്തുംവച്ച് പാലൂട്ടി വളർത്തിയശേഷമാണ് ഇപ്പോൾ ഇറങ്ങിവാടാ എന്ന് ആക്രോശിക്കുന്നത്. സിപിഎമ്മിന്റെ കൊലപാതക - ക്വട്ടേഷൻ സംഘം പോലെയാണ് സൈബർ ലോകത്ത് പോരാളി ഷാജിയും കൂട്ടരും. ടിപി ചന്ദ്രശേഖരനെ അരിഞ്ഞുവീഴ്ത്തിയതുപോലെ എത്രയോ യുഡിഎഫ് നേതാക്കളെയാണ് ഇവർ ആക്രമിച്ചിട്ടുള്ളത്. ഇതിനെതിരേ കെപിസിസി ഔദ്യോഗികമായി തന്നെ നിരവധി തവണ പരാതി നല്‌കിയിട്ടും ചെറുവിരൽ അനക്കിയിട്ടില്ല.

സിപിഎം നേതാക്കളും അവരെ സംരക്ഷിക്കുകയും അവരുടെ പോസ്റ്റുകൾ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനുണ്ടായ കനത്ത പരാജയത്തിൻ്റെ പ്രധാന കാരണമായി പോരാളി ഷാജി കാണുന്നത് പണമിടപാടുകളും ദന്തഗോപുരവാസവുമാണ്.

ഇതു മുഖ്യന്ത്രി പിണറായി വിജയനുള്ള നേരിട്ടുള്ള കുത്താണ്. മദ്യനയം മാറ്റാൻ ബാറുടമകളിൽനിന്ന് കോടികൾ സമാഹരിച്ചതും കരിമണൽ കമ്പിനിയിൽ നിന്നും കോടികൾ കൈപ്പറ്റിയതും ഉൾപ്പെടെയുള്ള ആരോപണങ്ങൾ മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിലാക്കിയവയാണ്. പുരയ്ക്കുമേലെ ചാഞ്ഞ മരം വെട്ടാൻ സിപിഎം തീരുമാനിച്ചത് ഈ പശ്ചാത്തലത്തിലാണ്. പോരാളി ഷാജിയെ തള്ളിപ്പറഞ്ഞ് പിണറായിയെ സംരക്ഷിക്കാനാണ് സിപിഎമ്മിന്റെ നീക്കമെന്നും എന്നാൽ ഇതുകൊണ്ടൊന്നും സിപിഎം രക്ഷപ്പെടില്ലെന്നും സുധാകരൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/212234/defeat-hangs-on-the-warrior-shajis-headk-sudhakaran-says-that-cpms-move-is-to-protect-pinarayi)