---
title: "ലോക രക്തദാന ദിനത്തിൻ്റെ ഭാഗമായി പി.ആർ.എം കൊളവല്ലൂർ ഹയർ സെക്കൻഡറി സ്കൂളിൽ രക്ത ഗ്രൂപ്പ് നിർണയ  ക്യാമ്പ് നടത്തി."
english_title: "As part of World Blood Donation Day, blood group determination camp was conducted at PRM Kovallur Higher Secondary School."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/212173/as-part-of-world-blood-donation-day-blood-group-determination-camp-was-conducted-at-prm-kovallur-higher-secondary-school"
published_at: "2024-06-14T17:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666c2abdd0b4a_Untitled-1_copy.jpg"
keywords: []
---

# ലോക രക്തദാന ദിനത്തിൻ്റെ ഭാഗമായി പി.ആർ.എം കൊളവല്ലൂർ ഹയർ സെക്കൻഡറി സ്കൂളിൽ രക്ത ഗ്രൂപ്പ് നിർണയ  ക്യാമ്പ് നടത്തി.

> **Lead Summary:** **കൊളവല്ലൂർ: **ഹൈസ്കൂൾ വിഭാഗം സയൻസ് ക്ലബ്ബ് - പാറക്കടവ് ന്യുക്ലിയസ് ഹെൽത്ത് കെയറിൻ്റെ സഹകരണത്തോടെ നടത്തിയ രക്ത നിർണയ ക്യാമ്പിൽ നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു. പി.ടി.എ പ്രസിഡന്റ് സമീർ പറമ്പത്ത് ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപകൻ കെ. ഷജിൽ കുമാർ അധ്യക്ഷത വഹിച്ചു.

## Article Content

**കൊളവല്ലൂർ: **ഹൈസ്കൂൾ വിഭാഗം സയൻസ് ക്ലബ്ബ് - പാറക്കടവ് ന്യുക്ലിയസ് ഹെൽത്ത് കെയറിൻ്റെ സഹകരണത്തോടെ നടത്തിയ രക്ത നിർണയ ക്യാമ്പിൽ നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു. പി.ടി.എ പ്രസിഡന്റ് സമീർ പറമ്പത്ത് ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപകൻ കെ. ഷജിൽ കുമാർ അധ്യക്ഷത വഹിച്ചു.

സന്നദ്ധ രക്തദാനത്തെ കുറിച്ച് രക്ത ദാതാവും ബ്ലഡ് ഡോണേർസ് കേരള വടകര താലൂക്ക് രക്ഷാധികാരിയുമായ വത്സരാജ് മണലാട്ട് വിദ്യാർത്ഥികൾക്ക് അവബോധം നൽകി. എസ്.ആർ.ജി കൺവീനർ വി രഞ്ജിത്ത്, പി.ജി ബിന്ദു , എം കെ സഫീറ, സ്റ്റാഫ് സെക്രട്ടറി പി പ്രശാന്ത്, ന്യുക്ലിയസ് പ്രതിനിധി ഹസ്ന എന്നിവർ സംസാരിച്ചു.

സ്കൂൾ സയൻസ് ക്ലബ് അംഗങ്ങളായ കെ.ശിഖ, എം.ഷവിന, ടി.ഷിൽന, പി.വി ഷാന,എൻപി സുമോദ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. രാവിലെ മുതൽ ഉച്ചവരെ നടന്ന രക്തഗ്രൂപ്പ് നിർണ്ണയ ക്യാമ്പിൽ നൂറ്റമ്പതോളം വിദ്യാർത്ഥികൾ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/212173/as-part-of-world-blood-donation-day-blood-group-determination-camp-was-conducted-at-prm-kovallur-higher-secondary-school)