---
title: "സ്കൂട്ടറിൻ്റെ ഡിക്കിയിൽ ചുരുണ്ടുകൂടി അണലി ; കൂത്ത്പറമ്പിൽ  യാത്രക്കാരൻ രക്ഷപ്പെട്ടത് തലനാരിഴക്ക്"
english_title: "A viper curled up in the trunk of the scooter;The passenger escaped headlong at Koothparam"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/212108/a-viper-curled-up-in-the-trunk-of-the-scooterthe-passenger-escaped-headlong-at-koothparam"
published_at: "2024-06-14T12:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666bf0235ec8d_mkmkmk.jpg"
keywords: []
---

# സ്കൂട്ടറിൻ്റെ ഡിക്കിയിൽ ചുരുണ്ടുകൂടി അണലി ; കൂത്ത്പറമ്പിൽ  യാത്രക്കാരൻ രക്ഷപ്പെട്ടത് തലനാരിഴക്ക്

> **Lead Summary:** **കുത്തുപറമ്പ്: ** സ്കൂട്ടറിൻ്റെ ഡിക്കിയിൽ ചുരുണ്ടുകൂടി അണലി .സ്കൂട്ടറിന്റെ സീറ്റിന് അടിയിൽപ്പെട്ട അണലിയിൽ നിന്ന് യാത്രക്കാരൻ കടിയേൽക്കാതെ രക്ഷപ്പെട്ടു.

## Article Content

**കുത്തുപറമ്പ്: ** സ്കൂട്ടറിൻ്റെ ഡിക്കിയിൽ ചുരുണ്ടുകൂടി അണലി .സ്കൂട്ടറിന്റെ സീറ്റിന് അടിയിൽപ്പെട്ട അണലിയിൽ നിന്ന് യാത്രക്കാരൻ കടിയേൽക്കാതെ രക്ഷപ്പെട്ടു.

കൂത്ത്പറമ്പിനടുത്ത് നീർവേലി അലീമാസിൽ പി.എം അൻസീറാണ് രക്ഷപ്പെട്ടത്. അൻസീറിൻറെ ഇരിക്കൂറിലെ ഭാര്യ വീടായ സഫീർ മൻസിലിൽ ആണ് സംഭവം.

രാവിലെ സ്കൂട്ടറിന്റെ സീറ്റിൻ്റെ ഡിക്കിയിൽ സൂക്ഷിച്ച പേഴ്സെടുക്കാൻ തുറന്നപ്പോഴാണ് പെട്രോൾ ടാങ്കിൽ ചുറ്റിയ നിലയിൽ അണലിയെ കണ്ടത്.തലയുയർത്തി ചീറ്റി നിൽക്കുകയായിരുന്നു അണലി. തലനാരിഴക്കാണ് അൻസീർ കടിയേൽക്കാതെ രക്ഷപ്പെട്ടത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/212108/a-viper-curled-up-in-the-trunk-of-the-scooterthe-passenger-escaped-headlong-at-koothparam)