---
title: "പോരാളി ഷാജി v/s സിപിഎം ; നവ മാധ്യമങ്ങളിൽ പോരാട്ടം വേറ ലെവൽ...!"
english_title: "Battler Shaji v/s CPM ;Fighting in new media is another level...!"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/212065/battler-shaji-vs-cpm-fighting-in-new-media-is-another-level"
published_at: "2024-06-14T10:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666bcea761fab_Untitled-1_copy.jpg"
keywords: []
---

# പോരാളി ഷാജി v/s സിപിഎം ; നവ മാധ്യമങ്ങളിൽ പോരാട്ടം വേറ ലെവൽ...!

> **Lead Summary:** ** **പോരാളി ഷാജി ഉൾപ്പെടെയുള്ള സൈബർ പോരാളികൾ തിരഞ്ഞെടുപ്പിൽ സി.പി.എമ്മിന് പാരയായെന്ന ജില്ലാ സെക്രട്ടറി എം.വി ജയരാജന്റെ ആക്ഷേപത്തിന് രൂക്ഷ മറുപടിയുമായി പോരാളി ഷാജിയും കളം നിറഞ്ഞതോടെ നവമാധ്യമങ്ങളിൽ പോരാട്ടം വേറെ ലെവലിലായി.

## Article Content

** **പോരാളി ഷാജി ഉൾപ്പെടെയുള്ള സൈബർ പോരാളികൾ തിരഞ്ഞെടുപ്പിൽ സി.പി.എമ്മിന് പാരയായെന്ന ജില്ലാ സെക്രട്ടറി എം.വി ജയരാജന്റെ ആക്ഷേപത്തിന് രൂക്ഷ മറുപടിയുമായി പോരാളി ഷാജിയും കളം നിറഞ്ഞതോടെ നവമാധ്യമങ്ങളിൽ പോരാട്ടം വേറെ ലെവലിലായി.

പോരാളി ഷാജി ഫാൻസിൻ്റെ വിമർശനങ്ങൾക്ക് പറയാനുള്ളത് അതത് കമ്മിറ്റികളിൽ പറയാമെന്ന ക്ലീഷേ ഡയലോഗിലാണ് സിപിഎം വക്താക്കൾ പിടിച്ചു നിൽക്കുന്നത്. സൈബർ സംഘങ്ങളും, സിപിഎമ്മുമായി പോരു കനത്തതോടെ പാർട്ടി അണികൾ ആകെ കൺഫ്യൂഷനിലായി.

സിപിഎം നേതാവ് പികെ കുഞ്ഞനന്തൻ്റെ ചരമവാർഷികത്തോടനുബന്ധിച്ച് പാനൂർ പാറാട്ട് നടന്ന അനുസ്മരണത്തിലാണ് പോരാളി ഷാജി ഉൾപ്പടെയുള്ള സൈബർ പോരാളികൾക്കെതിരെ എം വി ജയരാജൻ രംഗത്തെത്തിയത്. തൊട്ടു പിന്നാലെ സ്വതസിദ്ധമായ ചാട്ടുളി വാക്കുകളുമായി പോരാളിയുമെത്തി. അങ്ങാടിയിൽ തോറ്റതിന് അമ്മ യുടെ നെഞ്ചത്തേക്ക് അല്ല കയറേണ്ടത് എന്ന തലക്കെട്ടിലുള്ള കുറിപ്പിൽ ഇത്രയും വലിയ തോൽവിയി ലേക്ക് ഇടതുപക്ഷം പോകാനുള്ള കാരണം പോരാളി ഷാജിയോ, ഗ്രൂപ്പോ അല്ലെന്നും അധികാര ത്തിന്റെ സുഖസൗകര്യങ്ങളിൽ ജനത്തെ മറന്ന് അവരെ പിഴിഞ്ഞ് ഭരിച്ചതാണെന്നും തിരിച്ചടിച്ചു.

കേരളം കടം കയറി മുടിഞ്ഞ തും, ആരോപണങ്ങളും ജനം ചർച്ച ചെയ്യുമ്പോൾ, ഭരണ തുടർച്ചയുടെ ഓഹോ വിളികളിൽ, ജനങ്ങൾ എല്ലാം കാണുന്നുണ്ടെന്ന പഞ്ച് ഡയലോഗൊന്നും പറഞ്ഞാൽ ജനം വോട്ടുചെയ്യില്ലസേർ... ജനം എല്ലാം കണ്ടു. അതാണ് 19 ഇടത്തും എട്ടുനിലയിൽ പൊട്ടിയത്. ജനാധിപത്യത്തിൽ ജനങ്ങളാണ് വലുതെന്ന് നേതാക്കൾ ഇനി യെങ്കിലും തിരിച്ചറിയണം.

ദന്തഗോപുരങ്ങളിൽ നിന്ന് താഴേയിറങ്ങി ജനങ്ങൾക്കൊപ്പം നിൽക്കണം. അതിന് പറ്റിയില്ലെങ്കിൽ ചോര കൊണ്ട് ചുവപ്പിച്ച ഈ ചെങ്കൊടി താഴെവച്ച് വല്ല പണിയുമെടുത്ത് ജീവിക്ക്... എന്ന് പോരാളി ഷാജി കുറിപ്പിൽ തുറന്നടിച്ചു. ബംഗാളിലെ ഭരണത്തുടർച്ച ആസ്വദിച്ച് മണിമാളികകളിൽ സുഖവസിച്ച ഒരുകൂട്ടം നേതാക്കളുടെ ആ പഴയ കഥകളൊക്കെ ഇന്റർനെറ്റിൽ ഇന്നും ലഭ്യമാണ്. ഇംഗ്ലീഷ് അറിയാവുന്ന സഖാക്കൾ പഴയ സഖാക്കൾക്ക് ഒന്നു മൊഴിമാറ്റം നടത്തി നൽകണം. പഴയ കൺസൾട്ടൻസി കഥകളൊക്കെ അറിയുന്നത് നല്ലതാ.. തുടർന്ന് തോൽവിയുടെ കാരണങ്ങൾ നിരത്തുന്നുണ്ട്. ആറുമാസം പെൻഷൻ മുടങ്ങിയത്, സപ്ലൈകോയിൽ സാധനങ്ങൾ ഇല്ലാത്തത്. കെട്ടിട പെർമ്മിറ്റ് ഫീസ് കുത്തനെ വർധിപ്പിച്ചത്, കെട്ടിട പെർമ്മിറ്റ് ഫീ ഇരട്ടിയായി വർധിപ്പിച്ചത്, പി.എസ്.സി റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവർക്ക് പോലും നിയമനം നൽകാതിരുന്നത് (ഏറ്റവും കൂടുതൽ നിയമനം നടത്തിയത് ഞങ്ങളാണെന്ന് പാർട്ടി പത്രത്തിൽ രണ്ടുകോളം വാർത്ത നൽകിയാലൊന്നും യുവാക്കൾ വോട്ട് തരില്ല).

നവകേരള സദസിലുണ്ടായ പ്രതിഷേധത്തെ പോലീസ് നേരിട്ട രീതിയും, സമരക്കാരെ കായികമായി നേരിട്ട ഡി.വൈ.എഫ്.ഐയെ രക്ഷാ പ്രവർത്തകരായി അവതരിപ്പിച്ചതും ജനത്തിന്റെ പരാതി പരിഹരിക്കാനെന്ന പേരിൽ പൗരപ്രമുഖർക്ക് ഫൈവ് സ്റ്റാർ ഭക്ഷണം നൽകി ബെൻസ് ബസിൽ ജനത്തെ പുച്ഛിച്ച് മന്ത്രിമാർ നടത്തിയ 'നവകേരള സദസ്',

കാട്ടുമൃഗങ്ങൾ വിള നശിപ്പിച്ചപ്പോൾ കർഷകർക്ക് ആനുകൂല്യം നൽകാതിരുന്നത്, തൊട്ടതിനും പിടിച്ചതിനും ഒക്കെ വ്യാപാരികളിൽ നിന്നും ജനങ്ങളിൽ നിന്നും ഫണ്ട് പിരിക്കൽ, നേതാക്കളുടെ ധാർഷ്‌ട്യം, സഹകരണ ബാങ്ക് ക്രമക്കേട്, ഗ്രൂപ്പിസം, മോട്ടോർ വാഹനപിഴ ചുമത്തൽ തുടങ്ങിയ കാരണങ്ങൾ വിശദമാക്കിയ കുറിപ്പ് ഞങ്ങൾ ആരുടെയും പൈസ വാങ്ങിയിട്ടുമില്ല. വാങ്ങുകയുമില്ല (പൈസ വാങ്ങി കുനിഞ്ഞുനിൽക്കാൻ ഞങ്ങൾക്ക് ബിനാമി ബിസിനസുമില്ലെന്നെ) എന്ന പരിഹാസ ത്തോടെയാണ് അവസാനിപ്പിച്ചത്. ഈ പോസ്റ്റിന് വൻ സ്വീകാര്യത ലഭിച്ചതോടെ വീണ്ടും എംവി ജയരാജൻ കണ്ണൂരിൽ വാർത്താ സമ്മേളനം നടത്തി.

പോരാളി ഷാജി ആരാണെന്ന് വ്യക്തമാക്കണമെന്നാവശ്യത്തോട് പക്ഷെ പ്രതികരണമൊന്നുമുണ്ടായില്ല. പക്ഷെ പോരാളിയുടെ പോരാട്ടം സി പി എമ്മിനെ തെല്ലൊന്നുമല്ല അസ്വസ്ഥമാക്കുന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/212065/battler-shaji-vs-cpm-fighting-in-new-media-is-another-level)