---
title: "വടകരയിൽ ഷാഫിക്ക് ഇത്രയും ഭൂരിപക്ഷം നേടിക്കൊടുത്തത് ഈ എരണം കെട്ടവനാണ് ; പോരാളി ഷാജി ഉൾപ്പടെയുള്ള സോഷ്യൽ മീഡിയ പേജിലെ പ്രചരണങ്ങൾ എടുത്ത് കാണിച്ച് എം വി ജയരാജൻ"
english_title: "It was this campaign that gave Shafi such a majority in Vadakara;MV Jayarajan took the propaganda on the social media page including fighter Shaji"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/211952/it-was-this-campaign-that-gave-shafi-such-a-majority-in-vadakaramv-jayarajan-took-the-propaganda-on-the-social-media-page-including-fighter-shaji"
published_at: "2024-06-13T19:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666af63ea74ca_Untitled-2_copy.jpg"
keywords: []
---

# വടകരയിൽ ഷാഫിക്ക് ഇത്രയും ഭൂരിപക്ഷം നേടിക്കൊടുത്തത് ഈ എരണം കെട്ടവനാണ് ; പോരാളി ഷാജി ഉൾപ്പടെയുള്ള സോഷ്യൽ മീഡിയ പേജിലെ പ്രചരണങ്ങൾ എടുത്ത് കാണിച്ച് എം വി ജയരാജൻ

> **Lead Summary:** **വടകര: ** വടകരയിൽ ഷാഫിക്ക് ഇത്രയും ഭൂരിപക്ഷം നേടിക്കൊടുത്തത് ഈ എരണം കെട്ടവനാണ് . പോരാളി ഷാജി ഉൾപ്പടെയുള്ള സോഷ്യൽ മീഡിയ പേജിലെ പ്രചരണങ്ങൾ എടുത്ത് കാണിച്ച് എം വി ജയരാജൻ പോരാളി ഷാജി അടക്കമുള്ള സൈബർ ഗ്രൂപ്പുകൾക്കെതിരെ വിമർശനം കടുപ്പിച്ച് സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി എം.വി. ജയരാജൻ.

## Article Content

**വടകര: ** വടകരയിൽ ഷാഫിക്ക് ഇത്രയും ഭൂരിപക്ഷം നേടിക്കൊടുത്തത് ഈ എരണം കെട്ടവനാണ് . പോരാളി ഷാജി ഉൾപ്പടെയുള്ള സോഷ്യൽ മീഡിയ പേജിലെ പ്രചരണങ്ങൾ എടുത്ത് കാണിച്ച് എം വി ജയരാജൻ പോരാളി ഷാജി അടക്കമുള്ള സൈബർ ഗ്രൂപ്പുകൾക്കെതിരെ വിമർശനം കടുപ്പിച്ച് സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി എം.വി. ജയരാജൻ.

ഇടതുപക്ഷമെന്ന് കരുതുന്ന പല ഗ്രൂപ്പുകളിലും ഇടത് വിരുദ്ധ പ്രചാരണമാണ് നടന്നത്. തെരഞ്ഞെടുപ്പ് കാലത്ത് വ്യാജവാർത്ത പ്രചരിപ്പിച്ചു. വടകരയിലെ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് സമൂഹമാധ്യമ പരാമർശം നടത്തിയതെന്നും ജയരാജൻ കണ്ണൂരിൽ പറഞ്ഞു.

തെരഞ്ഞെടുപ്പ് കാലത്ത് ഇടത് ഗ്രൂപ്പുകളിൽ വന്ന പോസ്റ്റുകളുടെ പകർപ്പുകൾ സഹിതമായിരുന്നു ജയരാജന്റെ വാർത്തസമ്മേളനം. സൈബർ പോരാളികൾക്കെതിരായ വിമർശനം ചർച്ചയായതിന് പിന്നാലെയാണ് വിശദീകരണവുമായി എം.വി ജയരാജൻ രംഗത്തെത്തിയത്. ഇടത് വിരുദ്ധ നവമാധ്യമ പ്രചാരണത്തിനെതിരെ ജാഗ്രത വേണമെന്നാണ് ആവശ്യപ്പെട്ടത്. പ്രതികരണത്തെ മാധ്യമങ്ങൾ വളച്ചൊടിക്കുകയാണ് ചെയ്‌തതെന്ന് ജയരാജൻ ആരോപിച്ചു.

പാർട്ടിക്കാർ പാർട്ടിയെ വിമർശിക്കുന്നുവെന്ന വ്യാജേന യു.ഡി.എഫ് പ്രചാരണം നടത്തി. സർക്കാറിനെതിരെ കോൺഗ്രസ് സി.പി.എമ്മിന്റെ്റെ പേരിൽ ഐ.ഡി നിർമിച്ചു. വടകരയിൽ ഷാഫിക്ക് ഇത്രയും ഭൂരിപക്ഷം ഉണ്ടാക്കിക്കൊടുത്തത് ഈ എരണംകെട്ടവനാണ്' എന്നാണ് ഇടതു പ്രൊഫൈലിലെന്ന വ്യാജേന വന്ന ഒരു പോസ്റ്റെന്ന് ജയരാജൻ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയെയും മറ്റ് മന്ത്രിമാരെയും നേതാക്കളെയും വടകരയിലെ സ്ഥാനാർഥി കെ.കെ. ശൈലജയെയും അപഹസിച്ചുള്ള പോസ്റ്റുകളും ഇത്തരത്തിൽ വന്നിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

പോരാളി ഷാജിയുടെ പേരിൽ പല പ്രൊഫൈലുകളുണ്ട്. ഇടത് ഗ്രൂപ്പുകളിൽ കോൺഗ്രസുകാർ നുഴഞ്ഞുകയറി. വ്യാജ പ്രൊഫൈലും നുഴഞ്ഞുകയറ്റവും കരുതിയിരിക്കാനാണ് നിർദേശിച്ചത്. പോരാളി ഷാജിയുടെ അഡ്‌മിൻ ഐഡന്റിറ്റി വെളിപ്പെടുത്തണം. പോരാളി ഷാജി ആരാണെന്നറിയില്ല. യഥാർഥ ഇടത് അനുകൂല ഗ്രൂപ്പ് അഡ്‌മിൻ ധൈര്യപൂർവം ഐഡന്റിറ്റി വെളിപ്പെടുത്താൻ തയാറാവണമെന്നും ജയരാജൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/211952/it-was-this-campaign-that-gave-shafi-such-a-majority-in-vadakaramv-jayarajan-took-the-propaganda-on-the-social-media-page-including-fighter-shaji)