---
title: "കൂട്ടുപുഴ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ വീണ്ടും വന്‍ മയക്കു മരുന്ന് വേട്ട ; കാറില്‍ കടത്തിയ 32.5 ഗ്രാം MDMA യൂമായി യുവാവ് പിടിയില്‍"
english_title: "Koodupuzha Excise Check Post: Huge Drug Hunt Again;A young man was arrested with 32.5 grams of MDMA smuggled in a car"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/211900/koodupuzha-excise-check-post-huge-drug-hunt-againa-young-man-was-arrested-with-325-grams-of-mdma-smuggled-in-a-car"
published_at: "2024-06-13T14:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666ab83d0f338_Untitled-11_copy.jpg"
keywords: []
---

# കൂട്ടുപുഴ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ വീണ്ടും വന്‍ മയക്കു മരുന്ന് വേട്ട ; കാറില്‍ കടത്തിയ 32.5 ഗ്രാം MDMA യൂമായി യുവാവ് പിടിയില്‍

> **Lead Summary:** ** ** കൂട്ടുപുഴ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ വീണ്ടും വന്‍ മയക്കു മരുന്ന് വേട്ട ; കാറില്‍ കടത്തിയ 32.5 ഗ്രാം MDMA യൂമായി യുവാവ് പിടിയില്‍ കൂട്ടുപുഴ എക്‌സൈസ് ചെക്ക്‌പോസ്റ്റിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.കെ മുഹമ്മദ് ഷെഫീഖും, സംഘവും നടത്തിയ വാഹന പരിശോധനയിലാണ് മാട്ടൂല്‍ സ്വദേശി പി പി അഹമ്മദലി പിടിയിലായത്.

## Article Content

** ** കൂട്ടുപുഴ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ വീണ്ടും വന്‍ മയക്കു മരുന്ന് വേട്ട ; കാറില്‍ കടത്തിയ 32.5 ഗ്രാം MDMA യൂമായി യുവാവ് പിടിയില്‍ കൂട്ടുപുഴ എക്‌സൈസ് ചെക്ക്‌പോസ്റ്റിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.കെ മുഹമ്മദ് ഷെഫീഖും, സംഘവും നടത്തിയ വാഹന പരിശോധനയിലാണ് മാട്ടൂല്‍ സ്വദേശി പി പി അഹമ്മദലി പിടിയിലായത്.

വാഹന പരിശോധനയില്‍ KL 13 AS 0415 മാരുതി ആള്‍ട്ടോ കാറില്‍ കടത്തി കൊണ്ടുവരികയായിരുന്നു 32.5 ഗ്രാം മെത്താംഫിറ്റമിൻ. മാട്ടൂല്‍ സ്വദേശി പി.പി അഹമ്മദ് അലിക്കെതിരെ NDPS ആക്റ്റ് പ്രകാരം കേസെടുത്തു. മെത്താഫിറ്റമിന്‍ കടത്താന്‍ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞദിവസം ജീവനക്കാരനെ ഇടിച്ചു തെറിപ്പിച്ചു പോയ കാറില്‍ നിന്ന് 680 ഗ്രാം MDMA കണ്ടെടുത്തിരുന്നു. ഒരുമാസത്തിനുള്ളില്‍ 20 ഓളം മയക്കുമരുന്ന് കേസ് കണ്ടെടുത്തിട്ടുണ്ട് അതേ ഉദ്യേഗസ്ഥര്‍ തന്നെയാണ് ഈ കേസ്സും പിടികൂടിയത്. പാര്‍ട്ടിയില്‍ അസി: എക്‌സൈസ് ഇന്‍സ്പെക്ടര്‍മാരായ അഷ്‌റഫ് മലപ്പട്ടം, കെ.കെ ഷാജി, പ്രിവന്റീവ് ഓഫീസര്‍മാരായ ഷാജി അളോക്കൻ, കെ.എ മജീദ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ എം. കലേഷ് എന്നിവരും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/211900/koodupuzha-excise-check-post-huge-drug-hunt-againa-young-man-was-arrested-with-325-grams-of-mdma-smuggled-in-a-car)