---
title: "കുവൈത്ത് തീപിടിത്തം ; മരിച്ചവരുടെ കുടുംബങ്ങൾക്ക് യൂസഫലി 5 ലക്ഷം നൽകും, 2 ലക്ഷം പ്രഖ്യാപിച്ച് രവി പിള്ള "
english_title: "Kuwait Fire;Yousafali will give 5 lakhs to the families of the deceased, Ravi Pillai announced 2 lakhs"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/211860/kuwait-fireyousafali-will-give-5-lakhs-to-the-families-of-the-deceased-ravi-pillai-announced-2-lakhs"
published_at: "2024-06-13T12:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666a9d01b2b83_Untitled-7_copy.jpg"
keywords: []
---

# കുവൈത്ത് തീപിടിത്തം ; മരിച്ചവരുടെ കുടുംബങ്ങൾക്ക് യൂസഫലി 5 ലക്ഷം നൽകും, 2 ലക്ഷം പ്രഖ്യാപിച്ച് രവി പിള്ള 

> **Lead Summary:** *** ***കുവൈത്തില്‍ ലേബര്‍ ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലിയും പ്രവാസി വ്യവസായി രവി പിള്ളയും. 

## Article Content

*** ***കുവൈത്തില്‍ ലേബര്‍ ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലിയും പ്രവാസി വ്യവസായി രവി പിള്ളയും. 

മരിച്ചവരുടെ കുടുംബങ്ങൾക്ക് യൂസഫലി അഞ്ച് ലക്ഷം രൂപയും രവി പിള്ള രണ്ട് ലക്ഷം രൂപയും വീതം നൽകും.

സഹായസന്നദ്ധത മുഖ്യമന്ത്രിയെ അറിയിച്ചു. നോർക്ക വഴിയാണ് സഹായം നൽകുക. തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ കുടുംബാംഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

പരിക്കേറ്റ മലയാളികള്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്‍കാനും വ്യാഴാഴ്ച ചേര്‍ന്ന പ്രത്യേക മന്ത്രി സഭായോഗം തീരുമാനിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/211860/kuwait-fireyousafali-will-give-5-lakhs-to-the-families-of-the-deceased-ravi-pillai-announced-2-lakhs)