---
title: "ഗുരുതരമായ രോഗവസ്ഥയിലും മനസ്ഥൈര്യം കൊണ്ടെഴുതി തീർത്ത് 'ഐ ടൂ ഹേവ് എ സോൾ' ;  സ്വാതിയുടെ പുസ്തക പ്രകാശനം നാളെ മാഹിയിൽ"
english_title: "'I Too Have a Soul' was written with fortitude despite serious illness;Swati's book release tomorrow in Mahi"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/211852/i-too-have-a-soul-was-written-with-fortitude-despite-serious-illnessswatis-book-release-tomorrow-in-mahi"
published_at: "2024-06-13T12:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666a9757df175_Untitled-6_copy.jpg"
keywords: []
---

# ഗുരുതരമായ രോഗവസ്ഥയിലും മനസ്ഥൈര്യം കൊണ്ടെഴുതി തീർത്ത് 'ഐ ടൂ ഹേവ് എ സോൾ' ;  സ്വാതിയുടെ പുസ്തക പ്രകാശനം നാളെ മാഹിയിൽ

> **Lead Summary:** > **മയ്യഴി: ** ഗുരുതരമായ മൾട്ടിപ്പിൾ സ്ക്ലീറോസിസ് എന്ന രോഗാവസ്ഥയിലും മനസ്സിൻ്റെ ധൈര്യവും തൻ്റേടവും കൊണ്ടു മാത്രം എഴുതി തീർത്ത സ്വാതി പാലോറാൻ്റെ "ഐ ടൂ ഹാവ് എ സോൾ" എന്ന പുസ്തകത്തിൻ്റെ പ്രകാശനം 14ന് നടക്കും. രാവിലെ 10ന് ന്യൂമാഹി ഹിറാ സോഷ്യൽ സെൻ്ററിൽ നടക്കുന്ന ചടങ്ങിൽ രമേശ് പറമ്പത്ത് എം.എൽ.എ പുസ്തകം പ്രകാശനം ചെയ്യും.

## Article Content

> **മയ്യഴി: ** ഗുരുതരമായ മൾട്ടിപ്പിൾ സ്ക്ലീറോസിസ് എന്ന രോഗാവസ്ഥയിലും മനസ്സിൻ്റെ ധൈര്യവും തൻ്റേടവും കൊണ്ടു മാത്രം എഴുതി തീർത്ത സ്വാതി പാലോറാൻ്റെ "ഐ ടൂ ഹാവ് എ സോൾ" എന്ന പുസ്തകത്തിൻ്റെ പ്രകാശനം 14ന് നടക്കും. രാവിലെ 10ന് ന്യൂമാഹി ഹിറാ സോഷ്യൽ സെൻ്ററിൽ നടക്കുന്ന ചടങ്ങിൽ രമേശ് പറമ്പത്ത് എം.എൽ.എ പുസ്തകം പ്രകാശനം ചെയ്യും.

സിനിമാ നാടക പ്രവർത്തകനും യു.എ.ഇയിലെ റേഡിയോ പ്രോഗ്രാം ഡയറക്ടറുമായിരുന്ന കെ.പി.കെ. വെങ്ങര അധ്യക്ഷത വഹിക്കും. ചെറുകഥാകൃത്ത് വി.ആർ. സുധീഷ്, കോഴിക്കോട്ടെ രമ്യ ഗണേശിന് പുസ്തകം നൽകി പ്രകാശനം ചെയ്യും.

നോവലിലെ കഥാപാത്രങ്ങൾക്ക് മിഴിവേകുന്ന ചിത്രങ്ങളൊരുക്കിയ ചിത്രകാരൻ ശ്രീനി പാലേരി ചിത്രങ്ങളെയും നോവലിനെയും ബന്ധപ്പെടുത്തി സംസാരിക്കും.

എഴുത്തുകാരൻ രാസിത്ത് അശോകൻ പുസ്തക പരിചയം നടത്തും. ചിന്മയ കോളേജിൽ മൂന്നാം വർഷ ബിരുദ വിദ്യാർഥിനിയായിരുന്ന സ്വാതി പാലോറൻ, രോഗത്തോട് നിരന്തരം പൊരുതിയാണ് ഇംഗ്ലീഷ് നോവലിൻ്റെ രചന നിർവ്വഹിച്ചത്.

സ്വാതിയുടെ ചികിത്സാ ചെലവിലേക്കും സ്വപ്ന സാക്ഷാത്ക്കാരത്തിലേക്കുമാണ് പുസ്തകം വിറ്റ പണം വിനിയോഗിക്കുന്നതെന്ന് സി.കെ. രാജലക്ഷ്മി പത്ര സമ്മേളനത്തിൽ വ്യക്തമാക്കി. അസിത, വിനയൻ പുത്തലം, എം.എ. കൃഷ്ണൻ, ശ്രീനി പാലേരി രജീഷ് കാരായി എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/211852/i-too-have-a-soul-was-written-with-fortitude-despite-serious-illnessswatis-book-release-tomorrow-in-mahi)