---
title: "ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് ; ആരുമറിയാതെ  കണ്ണൂരിൽ ഇ.ഡി റെയ്ഡ് നടത്തി"
english_title: "Highrich financial fraud: ED raids in kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/211682/highrich-financial-fraud-ed-raids-in-kannur"
published_at: "2024-06-12T15:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666974e9afab7_Untitled-4_copy.jpg"
keywords: []
---

# ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് ; ആരുമറിയാതെ  കണ്ണൂരിൽ ഇ.ഡി റെയ്ഡ് നടത്തി

> **Lead Summary:** **കണ്ണൂർ : **ഹൈറിച്ച് സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് കണ്ണൂർ കണ്ണപുരത്ത് ഇ.ഡി. റെയ്ഡ്. കണ്ണപുരം ചുണ്ടയിലെ കാട്ടിത്തറ ഫിജീഷ് കുമാറിൻ്റെ വീട്ടിലാണ് രാവിലെ മുതൽ റെയ്‌ഡ് നടന്നത്.

## Article Content

**കണ്ണൂർ : **ഹൈറിച്ച് സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് കണ്ണൂർ കണ്ണപുരത്ത് ഇ.ഡി. റെയ്ഡ്. കണ്ണപുരം ചുണ്ടയിലെ കാട്ടിത്തറ ഫിജീഷ് കുമാറിൻ്റെ വീട്ടിലാണ് രാവിലെ മുതൽ റെയ്‌ഡ് നടന്നത്.

ഹൈറിച്ചിന് ചെറുകുന്ന് ടൗണിലും കൊവ്വപ്പുറത്തും ഓഫീസും വിൽപ്പനശാലയുമുണ്ട്. കേസ് വന്നതോടെ രണ്ട് സ്ഥാപനങ്ങളും പൂട്ടിയിട്ട് ഫിജീഷ് കുമാർ ഒളിവിലാണ്.

കണ്ണപുരം പോലീസ് അറിയാതെയാണ് ഇ.ഡി. ഉദ്യോഗസ്ഥർ റെയ്ഡിനെത്തിയത്. ഉദ്യോഗസ്ഥർ തിങ്കളാഴ്ച രാത്രിയോടെയാണ് കണ്ണൂരെത്തിയത്. തുടർന്ന് ചൊവ്വാഴ്ച പുലർച്ചെയോടെ കണ്ണപുരത്തെത്തുകയും തുടർന്ന് നാട്ടുകാരോട് സ്ഥലവവും വീടും അന്വേഷിച്ച് മനസിലാക്കിയാണ് ചുണ്ടയിലെ വീട്ടിലെത്തിയത്. ഹൈറിച്ച് കമ്പനിക്കെതിരെ ഇ.ഡി.യുടെ നടപടിയായി കേസും ആസ്തി മരവിപ്പിക്കലും നിലവിലുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/211682/highrich-financial-fraud-ed-raids-in-kannur)