---
title: "അപകടകരമാം വിധം മോട്ടോർ സൈക്കിളോടിച്ചത് ചോദ്യം ചെയ്ത യുവാവിനെ മർദ്ദിച്ച കേസിൽ പാനൂർ സ്വദേശികൾക്ക് തടവും, പിഴയും"
english_title: "In the case of thrashing a young man who questioned him for riding a motorcycle dangerously, the natives of Panur will be jailed and fined."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/211676/in-the-case-of-thrashing-a-young-man-who-questioned-him-for-riding-a-motorcycle-dangerously-the-natives-of-panur-will-be-jailed-and-fined"
published_at: "2024-06-12T15:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6669713cb8a70_download_(7).jpg"
keywords: []
---

# അപകടകരമാം വിധം മോട്ടോർ സൈക്കിളോടിച്ചത് ചോദ്യം ചെയ്ത യുവാവിനെ മർദ്ദിച്ച കേസിൽ പാനൂർ സ്വദേശികൾക്ക് തടവും, പിഴയും

> **Lead Summary:** ***പാനൂർ: *** അപകടകരമാം വിധം മോട്ടോർ സൈക്കിളോടിച്ചത് ചോദ്യം ചെയ്ത യുവാവിനെ മർദ്ദിച്ച കേസിൽ പാനൂർ സ്വദേശികൾക്ക് തടവും, പിഴയും.

## Article Content

***പാനൂർ: *** അപകടകരമാം വിധം മോട്ടോർ സൈക്കിളോടിച്ചത് ചോദ്യം ചെയ്ത യുവാവിനെ മർദ്ദിച്ച കേസിൽ പാനൂർ സ്വദേശികൾക്ക് തടവും, പിഴയും.

   അപകടകരമാംവിധം മോട്ടോർസൈക്കിൾ ഓടിച്ചത് ചോദ്യം ചെയ്തതിലുള്ള വിരോധംമൂലം യുവാവിനെ അടിച്ചുപരിക്കേൽപ്പിച്ച കേസിൽ പ്രതികൾക്ക് തടവും പിഴയും.

പാനൂരിനടുത്ത് മൊകേരി തങ്ങൾപീടികയിലെ സുഹറ മൻസിൽ ജുനൈദ്(32), വലിയപറമ്പത്ത്ഹൗസിൽ ഉനൈസ്(34) എന്നിവരെയാണ് തലശ്ശേരി അഡീഷണൽ അസി. ജഡ്ജി എം.ശ്രുതി ശിക്ഷിച്ചത്.

രണ്ടുവർഷം വീതം തടവിനും 4000 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. മൂക്കന്റവിട ഹൗസിൽ എ. അനൂപിനെ(23) തടഞ്ഞുനിർത്തി മരവടി കൊണ്ട് തലയ്ക്കടിക്കുകയും, കൈകൊണ്ട് അടിച്ചും ചവിട്ടിയും പരിക്കേൽപ്പിച്ചെ ന്നാണ് കേസ്.

തങ്ങൾ പീടികയിൽ 2013 ജനുവരി 16-നാണ് സംഭവം. പ്രോസിക്യൂഷനു വേണ്ടി അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ സി.പ്രകാശൻ ഹാജരായി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/211676/in-the-case-of-thrashing-a-young-man-who-questioned-him-for-riding-a-motorcycle-dangerously-the-natives-of-panur-will-be-jailed-and-fined)