---
title: "ആദ്യമേ പുരപ്പുറം തൂക്കാൻ പറ്റുമോ, എല്ലാം ആദ്യം ഒന്ന് പഠിക്കണം'; കഴിയുന്നതെല്ലാം ചെയ്യുമെന്ന് സുരേഷ് ഗോപി"
english_title: "Is it possible to weigh Purapuram first, everything must be studied first';Suresh Gopi will do everything possible"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/211672/is-it-possible-to-weigh-purapuram-first-everything-must-be-studied-firstsuresh-gopi-will-do-everything-possible"
published_at: "2024-06-12T15:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66696d6a6053e_download_(5).jpg"
keywords: []
---

# ആദ്യമേ പുരപ്പുറം തൂക്കാൻ പറ്റുമോ, എല്ലാം ആദ്യം ഒന്ന് പഠിക്കണം'; കഴിയുന്നതെല്ലാം ചെയ്യുമെന്ന് സുരേഷ് ഗോപി

> **Lead Summary:** *** ***മുൻ മുഖ്യമന്ത്രി ഇ കെ നായനാരുടെ കല്ല്യാശ്ശേരിയിലെ വസതിലെത്തി ശാരദ ടീച്ചറെ സന്ദർശിച്ച് കേന്ദ്ര സഹമന്ത്രിയും ബിജെപി നേതാവുമായ സുരേഷ് ഗോപി.

## Article Content

*** ***മുൻ മുഖ്യമന്ത്രി ഇ കെ നായനാരുടെ കല്ല്യാശ്ശേരിയിലെ വസതിലെത്തി ശാരദ ടീച്ചറെ സന്ദർശിച്ച് കേന്ദ്ര സഹമന്ത്രിയും ബിജെപി നേതാവുമായ സുരേഷ് ഗോപി.

തന്നെ കൊണ്ട് സാധ്യമായതെല്ലാം ചെയ്യുമെന്ന് സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. ആദ്യമേ പുരപ്പുറം തൂക്കാൻ പറ്റുമോ. നിലവിൽ പ്ലാനുകൾ ഒന്നുമില്ലെന്നും വകുപ്പ് പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സാങ്കേതികമായി എന്ത് ചെയ്യാൻ കഴിയുമെന്ന് ആദ്യം പഠിക്കും. ചെയ്യാൻ സാധിക്കുന്നത് പിന്നീട് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മന്ത്രി ആവാനില്ലെന്ന് തെരഞ്ഞെടുപ്പിന് മുമ്പേ പറഞ്ഞിട്ടുണ്ട്. എംപിയുടെ പ്രവർത്തനത്തിനും സിനിമയ്ക്കുമാണ് പ്രയോരിറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/211672/is-it-possible-to-weigh-purapuram-first-everything-must-be-studied-firstsuresh-gopi-will-do-everything-possible)