---
title: "രാഷ്ട്രീയം വേണ്ട, സുരേഷ് ഗോപി പണ്ടും ഞങ്ങളുടെ വീട്ടിൽ വന്നിട്ടുണ്ട് -നായനാരുടെ  ഭാര്യ ശാരദ ടീച്ചർ"
english_title: "No politics, Suresh Gopi has come to our house in the past - Nayanar's wife Sarada is a teacher"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/211641/no-politics-suresh-gopi-has-come-to-our-house-in-the-past-nayanars-wife-sarada-is-a-teacher"
published_at: "2024-06-12T13:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666954c748e6e_666951f250700_sharatha.jpg"
keywords: []
---

# രാഷ്ട്രീയം വേണ്ട, സുരേഷ് ഗോപി പണ്ടും ഞങ്ങളുടെ വീട്ടിൽ വന്നിട്ടുണ്ട് -നായനാരുടെ  ഭാര്യ ശാരദ ടീച്ചർ

> **Lead Summary:** **കണ്ണൂർ: ** കേന്ദ്ര സഹമന്ത്രിയും ബിജെപി നേതാവുമായ സുരേഷ് ഗോപി വീട്ടിൽ വരുന്നതിൽ പുതുമയില്ലെന്ന് നായനാരുടെ ഭാര്യ ശാരദ. സുരേഷ് ​ഗോപിയുടെ സന്ദർശനത്തിൽ രാഷ്ട്രീയമില്ല. ഇതിന് മുൻപും പലതവണ വന്നിട്ടുണ്ടെന്നും ശാരദ ടീച്ചർ പറഞ്ഞു. സുരേഷ് ഗോപിയും കുടുംബവുമായി വർഷങ്ങളായുള്ള സ്നേഹബന്ധമാണുള്ളത്. വീട്ടിൽ വരുന്നവരുടെ രാഷ്ട്രീയം ചോദിക്കാറില്ലെന്നും ശാരദ ടീച്ചർ പ്രതികരിച്ചു.

## Article Content

**കണ്ണൂർ: ** കേന്ദ്ര സഹമന്ത്രിയും ബിജെപി നേതാവുമായ സുരേഷ് ഗോപി വീട്ടിൽ വരുന്നതിൽ പുതുമയില്ലെന്ന് നായനാരുടെ ഭാര്യ ശാരദ. സുരേഷ് ​ഗോപിയുടെ സന്ദർശനത്തിൽ രാഷ്ട്രീയമില്ല. ഇതിന് മുൻപും പലതവണ വന്നിട്ടുണ്ടെന്നും ശാരദ ടീച്ചർ പറഞ്ഞു. സുരേഷ് ഗോപിയും കുടുംബവുമായി വർഷങ്ങളായുള്ള സ്നേഹബന്ധമാണുള്ളത്. വീട്ടിൽ വരുന്നവരുടെ രാഷ്ട്രീയം ചോദിക്കാറില്ലെന്നും ശാരദ ടീച്ചർ പ്രതികരിച്ചു.

സുരേഷിന് പാവങ്ങളെ സഹായിക്കുന്ന മനസ്സുണ്ട്. രാഷ്ട്രീയത്തിന് അധീതമായി എല്ലാവരെയും സഹായിക്കുന്ന വ്യക്തിയാണ് അയാൾ. സഖാവിന് ദോഷം ചെയ്യുന്നതൊന്നും ഞാൻ പറയില്ല,നായനാരുടെ പേര് പറഞ്ഞപ്പോൾ തന്നെ കണ്ണീരണിഞ്ഞ് ശാരദ ടീച്ചർ പറഞ്ഞു. അതേസമയം, കേന്ദ്ര സഹമന്ത്രിയായി ചുമതലയേറ്റ സുരേഷ് ഗോപി കണ്ണൂരിലെത്തി.

രാവിലെ മാടായി കാവ് ക്ഷേത്രത്തിലെത്തിയ സുരേഷ് ​ഗോപി ദർശനം കഴിഞ്ഞ് ഇറങ്ങി. രാജരാജേശ്വര ക്ഷേത്രം, പറശിനിക്കടവ് മുത്തപ്പൻ മഠപ്പുര എന്നിവിടങ്ങളിലും സുരേഷ് ഗോപി ദർശനം നടത്തും.

പിന്നീട് കണ്ണൂര്‍ പയ്യാമ്പലത്തെ മാരാർ ജി സ്മൃതി കുടീരത്തിലെത്തി പുഷ്പാർച്ചന നടത്തും. തുടർന്ന് കല്യാശേരിയിലേക്ക് പോകുന്ന സുരേഷ് ഗോപി മുൻ മുഖ്യമന്ത്രി സിപിഎം നേതാവായിരുന്ന ഇകെ നായനാരുടെ വീട്ടിലെത്തി ഭാര്യ ശാരദ ടീച്ചറെ സന്ദർശിക്കുമെന്നാണ് വിവരം. ശേഷം കൊട്ടിയൂർ ക്ഷേത്രത്തിലും ദർശനം നടത്തുന്ന സുരേഷ് ഗോപി പിന്നീട് തൃശൂരിലേക്ക് മടങ്ങും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/211641/no-politics-suresh-gopi-has-come-to-our-house-in-the-past-nayanars-wife-sarada-is-a-teacher)